ജനനായകന്' പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി; യുഎ സർട്ടിഫിക്കേറ്റിന് ഉത്തരവ്
Chennai, 09 ജനുവരി (H.S.) വിജയ്‌ സിനിമ ''ജനനായകന്'' പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി ഉത്തരവ്. യുഎ സർട്ടിഫിക്കേറ്റ് നൽകാനും കോടതി ഉത്തരവിട്ടു. നിബന്ധനകളോടെയാണ് ഹൈക്കോടതി പ്രദര്‍ശനാനുമതി നൽകിയിരിക്കുന്നത്. ചിത്രം ഇന്ന് റിലീസ് ചെയ്യുമെന്നായിരു
Actor Vijay


Chennai, 09 ജനുവരി (H.S.)

വിജയ്‌ സിനിമ 'ജനനായകന്' പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി ഉത്തരവ്. യുഎ സർട്ടിഫിക്കേറ്റ് നൽകാനും കോടതി ഉത്തരവിട്ടു. നിബന്ധനകളോടെയാണ് ഹൈക്കോടതി പ്രദര്‍ശനാനുമതി നൽകിയിരിക്കുന്നത്.

ചിത്രം ഇന്ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ റിലീസ് നീട്ടിവയ്‌ക്കുകയായിരുന്നു. എന്നാൽ കോടതി വിധി ഇന്നത്തേക്കു മാറ്റിയതോടെ റിലീസ് തിയതിയും മാറ്റുകയായിരുന്നു. എന്നാൽ വിധി വന്ന സാഹചത്യത്തിൽ ഉടൻ പുതുക്കിയ തീയതി ഉണ്ടായേക്കും. പൊങ്കൽ ദിനത്തിൽ തന്നെ റിലീസ് ഉണ്ടാകുമെന്നാണ് സൂചന.

നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് പിടി ആശയുടെ ബെഞ്ച് കേസിൽ വിശദമായ വാദം കേട്ടു. പൊങ്കലുനോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ജനനായകൻ പുനർ സെൻസർഷിപ്പിനായി ആയക്കണമെന്ന സെൻസർ ബോർഡിൻ്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് നിർമാണ കമ്പനി നിലപാടെടുത്തു.

ചിത്രത്തില്‍ ചില രാഷ്ട്രീയമായ ആശയങ്ങളും മതപരവും സൈനികവുമായ ചിഹ്നങ്ങളും അടങ്ങിയിട്ടുള്ളത് നീക്കണമെന്നാണ് ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടെടുക്കുകയും തുടർന്ന് സെന്‍സര്‍ ബോര്‍ഡ് ചിത്രം പുനഃസെന്‍സര്‍ഷിപ്പിനായി തിരിച്ചയച്ചയ്ക്കുകയും ചെയ്യിത്തത്. ഇത് നിയമപോരാട്ടത്തിലേക്കും നയിച്ചു

ഇതോടെയാണ് ചിത്രം വീണ്ടും പരിശോധിക്കാൻ അധികാരം ഉണ്ടെന്നും സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും സെൻസർ ബോർഡ് കോടതിയിൽ വാദിച്ചത്. ഈ കേസിലാണ് ഇന്ന് കോടതി നിർണായക വിധി പറഞ്ഞത്.

ചില രംഗങ്ങൾ നീക്കം ചെയ്‌താൽ യുഎ സർട്ടിഫിക്കറ്റ് നൽകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പറഞ്ഞിട്ടുണ്ടെന്ന് ചലച്ചിത്ര നിർമ്മാണ കമ്പനിക്ക് വേണ്ടി ഹാജരായ വിജയൻ സുബ്രഹ്മണ്യൻ വാദിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും മോണിറ്ററിങ് ഓഫിസർ എല്ലാം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്‌തു. അനധികൃതമായി ചിത്രത്തിൻ്റെ റിലീസ് വൈകിപ്പിക്കുന്നുവെന്നാണ് നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചിരുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്‌ത വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് 'ജനനായകൻ'. യൂറോപ്യന്‍ രാജ്യങ്ങളിലും മലേഷ്യയിലും ഉള്‍പ്പെടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. നടൻ വിജയ്‌യെ കൂടാതെ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News