Enter your Email Address to subscribe to our newsletters

Kochi, 09 ജനുവരി (H.S.)
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 22-ന് സൂചനാ പണിമുടക്ക് നടത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ സിനിമാ സംഘടനകള്‍.
തിയറ്ററുകള്‍ അടച്ചിടും. ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് സിനിമ സംഘടനകളുടെ തീരുമാനം. സമ്ബൂര്‍ണമായി ചലച്ചിത്ര മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചുകൊണ്ടുള്ള സൂചനാ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറെക്കാലമായിട്ട് സിനിമാ സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യമാണ് ജിഎസ്ടിക്ക് പുറമേയുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം എന്നത്. അതുമാത്രമല്ല തിയറ്ററുകള്‍ക്ക് മാത്രമായിട്ട് പ്രത്യേക വൈദ്യുതി താരിഫ് പ്രഖ്യാപിക്കണം എന്നു തുടങ്ങി നിരവധി ആവശ്യങ്ങളാണ് സിനിമ സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടും ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും ചലച്ചിത്ര സംഘടനകളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഈ ആവശ്യങ്ങളൊന്നും യാഥാര്‍ത്ഥ്യമായില്ല.ഈ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വീണ്ടും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെങ്കിലും അതിന്റെ കൃത്യമായ തീയതി നിശ്ചയിച്ചിരുന്നില്ല. യോഗം ഈ മാസം 14ന് നടന്നേക്കുമെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് 22-ന് സിനിമാ പ്രവര്‍ത്തനങ്ങളെല്ലാം സ്്തംഭിപ്പിച്ച് സൂചനാ പണിമുടക്കുമായി മുന്നോട്ടു പോകാന്‍ സിനിമാ സംഘടനകളുടെ തീരുമാനം. എല്ലാ സംഘടനകളും ഒരുമിച്ചുള്ള പണിമുടക്കായതിനാല്‍ സംസ്ഥാന വ്യാപകമായി തിയേറ്ററുകള്‍ അടച്ചിടും. അതോടൊപ്പം ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള സിനിമ സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും.വലിയ സാമ്ബത്തിക പ്രതിസന്ധിയാണ് സിനിമ വ്യവസായം നേരിടുന്നത്.
സമീപ കാലത്ത് പുറത്തിറങ്ങിയതില്‍ 180 ഓളം ചിത്രങ്ങള്‍ പുറത്തിറങ്ങിയതില്‍ പത്തോളം ചിത്രങ്ങള്‍ മാത്രമാണ് സാമ്ബത്തിക നേട്ടമുണ്ടാക്കിയത്. അതിനാല്‍ വിനോദ നികുതി എങ്കിലും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. അതേസമയം സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആവശ്യങ്ങള്‍ അനുഭവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സിനിമ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
പലവട്ടം സർക്കാർ സംഘടനകളെ ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാൽ സംഘടനകളുടെ ഈ ആവശ്യങ്ങൾ തിരസ്കരിക്കുകയായിരുന്നു. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മറ്റു സംഘടനകളെയും വിളിച്ചു ചേർത്തിരിക്കുന്നത്. ഏറെനാളായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ഫലം കാണാത്തതിനാലാണ് അനിശ്ചിതകാല സമരങ്ങളിലേക്ക് കടക്കാൻ സംഘടനകൾ നിർബന്ധിതരാകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR