ലുലു മാള്‍ ഫ്ലാറ്റ് 50 സെയില്‍ തുടങ്ങി: പകുതി വിലക്ക് ടിവി,ഫ്രിഡ്ജ്,,വസ്ത്രങ്ങള്‍. ഹൈപ്പര്‍മാര്‍ക്കറ്റിലും ഓഫര്‍
Kochi, 09 ജനുവരി (H.S.) 50 ശതമാനം വിലക്കുറവുമായി ലുലു ഓണ്‍ സെയിലിന് തുടക്കമായി. ഓഫർ വില്‍പ്പന ജനുവരി ‌11 വരെ നീണ്ട് നില്‍ക്കും. ‌കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകള്‍, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയില്‍ നടക്കുന
Lulu mall flat 50 sale


Kochi, 09 ജനുവരി (H.S.)

50 ശതമാനം വിലക്കുറവുമായി ലുലു ഓണ്‍ സെയിലിന് തുടക്കമായി. ഓഫർ വില്‍പ്പന ജനുവരി ‌11 വരെ നീണ്ട് നില്‍ക്കും.

‌കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകള്‍, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയില്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി രണ്ട് വരെ ഇടപ്പള്ളി ലുലുമാളും ലുലു സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും.

ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്‌ട് എന്നീ ലുലു സ്റ്റോറുകളും അന്താരാഷ്ട്ര ബ്രാൻഡുകള്‍ ഉള്‍പ്പെടുന്ന ലുലുമാളിലെ വിവിധ ഷോപ്പുകളും ലുലു ഓണ്‍ സെയിലിന്റെ ഭാഗമാണ്. എൻഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി ലുലു ഫാഷനില്‍ 50 ശതമാനം വിലക്കുറവില്‍ ബ്രാൻഡഡ് വസ്ത്രങ്ങള്‍ സ്വന്തമാക്കാം.

ലേഡീസ് , കിഡ്സ്, ജെൻസ് വെയറുകള്‍, ട്രെൻഡഡ് ഔട്ട്ഫിറ്റുകള്‍ എന്നിവ പകുതിവിലയില്‍ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ ലുലു ഫാഷൻ സ്റ്റോറിലെ ഐ എക്സ്പ്രസ് , ബ്ലഷ് സ്റ്റോറുകളിലും 50 ശതമാനം വിലക്കുറവില്‍ പ്രൊഡക്ടുകള്‍ സ്വന്തമാക്കാം.

ഇലക്‌ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമൊരുക്കി ലുലു കണക്ടില്‍ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകളും വീട്ടുപകരണങ്ങളും, ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം.

ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ വാങ്ങിക്കാൻ സാധിക്കും. ജുവലറി, സ്പെക്സ്, കോസ്‌മെറ്റിക്‌സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്ബിച്ച വിലക്കുറവില്‍ സ്വന്തമാക്കാം.

ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളില്‍ തുറന്ന് പ്രവർത്തിക്കും. ഓഫർ സെയില്‍ ദിവസങ്ങളില്‍ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൊച്ചി മെട്രോ സർവീസ് രാത്രി 11:40 വരെ പ്രവർത്തിക്കുന്നുണ്ട്.ലുലു ഓണ്‍ സെയില്‍ ലോഗോ പ്രകാശനം കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജർ വിഷ്ണു ആർ നാഥ്‌ , ലുലു ഹൈപ്പർ മാർക്കറ്റ് ജനറല്‍ മാനേജർ ജോ പൈനേടത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.

ഡെപ്യൂട്ടി ജനറല്‍ മാനേജർ ജയേഷ് നായർ, മാള്‍ മാനേജർ റിചേഷ്‌ ചാലുപറമ്ബില്‍, ഇൻഫ്ള്യുവൻസേഴ്സായ റോഷ്നി വിനീത്, ആര്യൻ കാന്ത്, സിത്താര വിജയൻ, ഐശ്വര്യ ശ്രീനിവാസൻ ബിഗ്‌ബോസ് താരം വേദ ലക്ഷ്മി, മുഹമ്മദ് മുഹ്സിൻ,അപർണ പ്രേംരാജ്, അഭിഷേക് ശ്രീകുമാർ, ഡോ മിനു, ആര്യ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

പരിപാടിയുടെ ഭാഗമായി റാംപ് വാള്‍ക്കും നടന്നു. പകുതി വില വില്‍പ്പനയുടെ ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News