കേരളത്തിലെ കാറ്ററിംഗ് സ്ഥാപനങ്ങള്‍ നടത്തിയത് 80.14 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്, വ്യാപക പരിശോധന
Thiruvananthapuram, 09 ജനുവരി (H.S.) സംസ്ഥാനത്തെ കാറ്ററിംഗ് സര്‍വീസ് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക നികുതി വെട്ടിപ്പ് കണ്ടെത്തി. വ്യാഴാഴ്ചയാണ് സംസ്ഥാന ചരക്ക് സേവന നികുതി (ജി എസ് ടി) വകുപ്പ് കേരളത്തിലുടനീളമുള്ള കാറ്ററിംഗ് സര്‍വീസ് സ്ഥാ
Operation Crookshanks.


Thiruvananthapuram, 09 ജനുവരി (H.S.)

സംസ്ഥാനത്തെ കാറ്ററിംഗ് സര്‍വീസ് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക നികുതി വെട്ടിപ്പ് കണ്ടെത്തി.

വ്യാഴാഴ്ചയാണ് സംസ്ഥാന ചരക്ക് സേവന നികുതി (ജി എസ് ടി) വകുപ്പ് കേരളത്തിലുടനീളമുള്ള കാറ്ററിംഗ് സര്‍വീസ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും 4.42 കോടി രൂപയുടെ ജി എസ് ടി ക്രമക്കേടും കണ്ടെത്തി.

ഓപ്പറേഷന്‍ ക്രൂക്ക്ഷാങ്ക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷന്‍ ജിഎസ്ടി വകുപ്പിന്റെ ഇന്റലിജന്‍സ് & എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് നടത്തിയത്. നടപടികളുടെ ഭാഗമായി, ജി എസ് ടി വകുപ്പ് ഇതിനകം കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ഏകദേശം 1.25 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.

തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ് എന്ന് സംസ്ഥാന ജി എസ് ടി കമ്മീഷണര്‍ വ്യക്തമാക്കി.വിവിധ കാറ്ററിംഗ് സ്ഥാപനങ്ങള്‍, അവയുടെ ശാഖകള്‍, ഉടമകളുടെ വസതികള്‍ എന്നിവയുള്‍പ്പെടെ 62 സ്ഥലങ്ങളില്‍ ആണ് ജി എസ് ടി വകുപ്പ് ഒരേസമയം പരിശോധനകള്‍ നടത്തിയത്. നികുതി വെട്ടിപ്പ് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജി എസ് ടി കമ്മീഷണര്‍ പറഞ്ഞു.

അന്വേഷണങ്ങളും നിര്‍വ്വഹണവും കര്‍ശനമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ഈ സാമ്ബത്തിക വര്‍ഷം ജി എസ് ടി പിരിവില്‍ ഇടിവുണ്ടായതായാണ് വിവരം. 2025 സെപ്റ്റംബര്‍ മുതല്‍ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് കുറയ്ക്കലുകളും ഡിമാന്‍ഡ് മന്ദഗതിയിലായതും മൂലമുള്ള വെല്ലുവിളികള്‍ കാരണമാണ് പല സംസ്ഥാനങ്ങലും ഈ സാമ്ബത്തിക വര്‍ഷം ജിഎസ്ടി പിരിവില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഡാറ്റ വിശകലനം പ്രകാരം ലഭ്യമായ ഡാറ്റ അനുസരിച്ച്‌, 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി പിരിവില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട് (2.3 ശതമാനം), കേരളം (4.1 ശതമാനം), ഒഡീഷ (7.4 ശതമാനം), മധ്യപ്രദേശ് (2.7 ശതമാനം) തുടങ്ങിയ വലിയ സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.രാഹുവിന്റെ കളി തുടങ്ങി.ദേശീയ ജിഎസ്ടി ഏകദേശം 6-7 ശതമാനം വളര്‍ച്ചയില്‍ പിടിച്ചുനിന്നെങ്കിലും, വരുമാന എഞ്ചിന്‍ തന്നെ മാറിയതിനാല്‍ പകുതിയോളം സംസ്ഥാനങ്ങളും 5 ശതമാനം വളര്‍ച്ച കടക്കാന്‍ പാടുപെടുകയോ സങ്കോചത്തിലേക്ക് വഴുതിവീഴുകയോ ചെയ്തിട്ടുണ്ട്.

2026 സാമ്ബത്തിക വര്‍ഷത്തിലെ വളര്‍ച്ചയെ പ്രധാനമായും നയിച്ചത് ഇറക്കുമതി ഐ ജി എസ് ടിയും ഒരുപിടി വലിയ ഉപഭോഗ, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളിലേക്ക് ഒഴുകുന്ന സെറ്റില്‍മെന്റുകളുമാണ്. അതേസമയം വര്‍ധിച്ച്‌ വരുന്ന റീഫണ്ടുകളും കര്‍ശനമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നിയന്ത്രണങ്ങളും മൂലം അറ്റ ആഭ്യന്തര ജി എസ് ടി കുറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News