Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഫെബ്രുവരി (H.S.)
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുന്നത് സാധാരണക്കാരായ വിദ്യാർഥികൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗത്തിലുമുള്ള ആളുകളുമായി ചർച്ച നടത്തിയാണ് മാറ്റങ്ങൾ കൊണ്ടുവന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോട്ടയം പ്രസ് ക്ലബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി സംവരണം വളരെ താമസിയാതെ തന്നെ പരിഹാരമുണ്ടാകും. സുപ്രീംകോടതി അഭിഭാഷകരിൽ നിന്നും ലീഗൽ ഒപ്പീനിയൻ വാങ്ങിയിട്ടുണ്ട്. അത് പരിഗണനയിലാണെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഈ സർക്കാരിൻ്റെ കാലത്ത് തന്നെ നടപ്പാക്കണം എന്നാണ് ആഗ്രഹം. എന്നാൽ നടക്കരുത് എന്നുള്ള ആഗ്രഹമാണ് പ്രതിപക്ഷ നേതാവിനെന്ന് അദ്ദേഹം ആരോപിച്ചു.
കലോത്സവത്തിൽ വന്ന് മന്ത്രിയെ പുകഴ്ത്തിയ വ്യക്തിയാണ് പ്രതിപക്ഷ നേതാവ്. എന്നാൽ തിരുവനന്തപുരത്ത് വന്ന് അതിന് എതിരായി പറഞ്ഞു. സതീശന് എങ്ങനെയെങ്കിലും മുഖ്യമന്ത്രി ആകണം എന്നെയുള്ളൂ. അതിനു എന്തും ചെയ്യും, കഴുത്തിനൊക്കെ പിടിച്ച് തള്ളുന്നത് നമ്മൾ ടിവിയിൽ കണ്ടില്ലേ എന്ന് ശിവൻകുട്ടി വിമർശിച്ചു.
ചെന്നിത്തലയുടെ തുഗ്ലക്ക് പരാമർശത്തിന് മറുപടി
പഴയ കാലം എങ്ങനെ ആയിരുന്നു എന്ന് ഓർക്കുന്നത് നല്ലതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുറ്റം പറയുന്നവർ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവസ്ഥ കൂടി നോക്കേണ്ടതാണ്. പ്രതിപക്ഷ നേതാവ് നുണ പറയുന്നു. ആരുടെ ഉപദേശം എന്നറിയില്ല. എല്ലാ കാര്യത്തിലും നുണയാണ് പറയുന്നത്. പാഠ്യ പദ്ധതി ദോശ ചുട്ടെടുക്കുന്നത് പോലെ ചുട്ടെടുക്കാൻ പറ്റില്ലെന്നും അതിനു ഒരു പ്രക്രിയയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേയ്‌സ് ബുക്കിൽ 2015 ലെ മലയാള മനോരമ പത്രത്തിൻ്റെ ഒന്നാം പേജ് പങ്ക് വച്ചയിരുന്നു വി ശിവൻകുട്ടി പ്രതികരിച്ചത്.
കരിക്കുലം കമ്മിറ്റി കൂടിയില്ലെന്ന് പറയുന്നത് ശരിയല്ല. കുട്ടികൾ പ്രതിപക്ഷ നേതാവ് കള്ളം പറയുന്നു എന്ന് വിചാരിക്കും. അതിനാൽ അദ്ദേഹം പ്രസ്‌താവന പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്‌തു. ഒന്ന് മുതൽ പത്ത് വരെ ഓൾ പ്രമോഷൻ ആണ്. അതറിയാതെയാണ് ചെന്നിത്തല സംസാരിക്കുന്നതെന്നും പഠനത്തിൽ വീക്ക് ആയ കുട്ടികളെ പഠിപ്പിച്ച് അടുത്ത ക്ലാസിലേക്ക് വിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു കുട്ടിയും ഇപ്പൊൾ കേരളത്തിൽ തോൽക്കുന്നില്ല. എന്താണ് ഏതാണ് തുഗ്ലക്ക് പരിഷ്‌കാരം എന്ന് പറയണം. ഇന്ന് എല്ലാം കൃത്യ സമയത്ത് നടക്കുന്നുണ്ടെന്നും പണ്ട് അങ്ങനെ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭാ തര്‍ക്കത്തിലും പ്രതികരണം
കൈസ്‌തവ സഭകള്‍ തമ്മിലുള്ള പ്രശ്‌നം തുറന്ന മനസോടെയാണ് കാണുന്നതെന്നും സഭാ നേതൃത്വവുമായി മന്ത്രി എന്ന നിലയ്ക്ക് ആശയവിനിമയം നടത്തിയെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമ്പോഴാണ് രാഷ്ട്രീയ വിവാദം ഉണ്ടാകുന്നത്.
യഥാർത്ഥത്തിൽ എൻഎസ്എസ് ചെയ്‌തതുപോലെ മറ്റു മാനേജ്മെൻ്റുകളും കക്ഷി ചേരണം. സർക്കാരാണ് നിലവിൽ കക്ഷിചേരുന്നത്. കാര്യങ്ങൾ പറഞ്ഞ് കഴിഞ്ഞിറങ്ങുമ്പോൾ മറ്റു ചിലർ വന്നു അത് തെറ്റിദ്ധരിപ്പിക്കുകയാണ്. മൂന്ന് ശതമാനം വേണമെന്ന് ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. എന്നാൽ മാനേജ്മെൻ്റിന് മാനദണ്ഡപ്രകാരമുള്ള ആളുകളെ ലഭികുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ എടുത്ത ഒരു തീരുമാനം അല്ല ഇത്. മാനേജ്മെൻ്റുകൾ ഈ വിഷയത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എൻഎസ്എസ് മാത്രമാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതുകൊണ്ടാണ് ആ നിലപാടിനെ പിന്തുണച്ചത്. മറ്റെല്ലാവർക്കു ഇത് ബാധകമാക്കണമെന്ന് സർക്കാർ ആവശ്യപ്പെടുകയും ചെയ്‌തു. എസ്എൽപി കോടതിയിൽ ഫയൽ ചെയ്‌തതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. ആദ്യ ഹിയറിങ്ങിൽ അതാണ് നീട്ടിവെച്ചത്. ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഒന്നിച്ചു നിന്നിരുന്നെങ്കിൽ പ്രശ്‌മുണ്ടാകുമായിരുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR