അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ പൊരുത്തക്കേട് ഉദ്യോഗസ്ഥ വീഴ്ച; വിശദീകരണവുമായി പിഎസ് പ്രശാന്ത്
Tjiruvanathapuram, 14 ഫെബ്രുവരി (H.S.) ആഗോള അയപ്പ സംഗമവുമായി ബന്ധപ്പെട്ട് കണക്കുകളിലെ പൊരുത്തക്കേടുകള്‍ മുഴുവന്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന് ന്യായൂകരണം. സംഗമം നടക്കുന്ന സമയത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പിഎസ് പ്രശാന്താണ് ഇത്തെമൊരു പ്രതികരണം നടത
Prasanth.P.S


Tjiruvanathapuram, 14 ഫെബ്രുവരി (H.S.)

ആഗോള അയപ്പ സംഗമവുമായി ബന്ധപ്പെട്ട് കണക്കുകളിലെ പൊരുത്തക്കേടുകള്‍ മുഴുവന്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന് ന്യായൂകരണം. സംഗമം നടക്കുന്ന സമയത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പിഎസ് പ്രശാന്താണ് ഇത്തെമൊരു പ്രതികരണം നടത്തിയിരിക്കുന്നത. സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും പി.എസ്. പ്രശാന്ത് ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ മാതൃകാപരമായ മണ്ഡല-മകരവിളക്ക് മഹോത്സവം വിജയകരമായി നടത്തിയത് ആരും കാണുന്നില്ലെന്നും വിവാദങ്ങള്‍ മാത്രമാണ് ചര്‍ച്ചയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഎസ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്നായാലും സത്യം പുറത്ത് വരും. ശബരിമല അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങള്‍ പിന്നീടങ്ങോട്ട് ശബരിമല സ്വര്‍ണ്ണമോഷണക്കേസുമായി ബന്ധപ്പെട്ട് ഉള്ളതും ഇല്ലാത്തതുമായ എന്തെല്ലാം നിറംപിടിപ്പിച്ച കഥകളാണ് ഓരോദിനവും പുറത്തുവരുന്നത്.

ശബരിമലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ നടത്തിയ മാതൃകാപരമായ മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ വിജയം ആരും ഓര്‍ക്കുന്നുപോലുമില്ല.

ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വന്നിട്ടും അവര്‍ സംതൃപ്തിയോടെ മടങ്ങിയ മണ്ഡലകാലം ഉണ്ടായിട്ടുണ്ടോ?

ശബരിമലക്ഷേത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം അതല്ലേ? ഇതൊന്നും ആരും ഒരു വാക്കുപോലും മിണ്ടുന്നില്ല. എന്നാല്‍ ഇത്തരം വിവാദങ്ങളില്‍ ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകള്‍ക്ക് പോലും ഞങ്ങള്‍ കേള്‍ക്കുന്ന പേരുദോഷം ശബരിമല ശ്രീ ധര്‍മ്മശാസ്താവാണെ സത്യം, വസ്തുതകള്‍ അതെന്നായാലും പുറത്തുവരും. അതു വരെ ഇതൊക്കെ കണ്ടും കേട്ടും ദു:ഖഭാരത്തോടെ സഹിക്കുകയേ നിവൃത്തിയുള്ളു. സ്വാമിയേ ശരണമയ്യപ്പ.

---------------

Hindusthan Samachar / Sreejith S


Latest News