ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് നല്‍കിയ പണം തിരിച്ചടച്ചിട്ടുണ്ട്; മന്ത്രി വിഎന്‍ വാസവന്‍
Kottayam, 14 ഫെബ്രുവരി (H.S.) ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ ക്രമക്കേട് എന്നത് തെറ്റായ ആരോപണം എന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. ദേവസ്വം മുന്‍കൂറായി നല്‍കിയ പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടി ശരിയാണെന്നും കൃത്യമായി ദേവസ്വം
V N Vasavan


Kottayam, 14 ഫെബ്രുവരി (H.S.)

ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ ക്രമക്കേട് എന്നത് തെറ്റായ ആരോപണം എന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. ദേവസ്വം മുന്‍കൂറായി നല്‍കിയ പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടി ശരിയാണെന്നും കൃത്യമായി ദേവസ്വം ബോര്‍ഡ് പണം തിരിച്ചു നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാം.രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകളില്‍ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയവര്‍ക്കാണ് ഇപ്പോള്‍ സങ്കടമെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

ശബരിമലയിലെ കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അതിന്റെ അന്വേഷണം വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യമാകും. ചില ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്, ആഗോള അയ്യപ്പസ് സംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നതെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ മരിച്ചിട്ടും വേട്ടയാടുന്നു എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന തിരുത്തണമെന്നും വിഎന്‍ വാസവന്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തുകയാണ്. ഉമ്മന്‍ ചാണ്ടിയെ ജീവിച്ചിരുന്നപ്പോള്‍ വേട്ടയാടിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെ്‌ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ ജീവിച്ചിരുന്നപ്പോള്‍ വേദനിപ്പിച്ച ആളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വേട്ടയാടല്‍ നടത്തിയ തിരുവഞ്ചൂര്‍ തന്നെ ഇത് പറയുന്നത് ഭൂഷണം അല്ല. യഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇങ്ങനെയുള്ള പ്രസ്താവനകള്‍ ശരി ആണോ?. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ഫ്‌ലെക്‌സ് വെച്ച സംഭവത്തില്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ പങ്കില്ലെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ഹൈക്കോടതി നീരീക്ഷണത്തില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിലും ഉണ്ടായതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. തട്ടിപ്പ് പുറത്ത് വന്നതോടെ കൈകഴുകി രക്ഷപ്പെടാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ പടം വച്ച ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച്, പി.ആര്‍ വര്‍ക്ക് നടത്തി അയ്യപ്പ സംഗമത്തില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചവരെയൊന്നും ഇപ്പോള്‍ കാണാനില്ല. ശബരിമലയില്‍ മാറ്റമുണ്ടാക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും വിശ്വാസികള്‍ക്ക് വേണ്ടിയാണ് നടത്തുന്നതെന്നും അവകാശപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ കൊള്ളയുടെ കഥകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2019-ലെ മോഷണത്തിന് ശേഷം 2024-ല്‍ വീണ്ടും ശബരിമലയിലെ സ്വര്‍ണം കക്കാന്‍ നേതൃത്വം നല്‍കിയ അതേ സംഘമാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. അതുകൊണ്ടാണ് മന്ത്രി വാസവന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം നടത്തിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

---------------

Hindusthan Samachar / Sreejith S


Latest News