തിരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍വഴി പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 3826 കോടി; ബിജെപിക്ക് മാത്രം 3157 കോടി
New delhi, 14 ഫെബ്രുവരി (H.S.) കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ മുഖേന ലഭിച്ചത് 3826.35 കോടി. ഇതില്‍ 3157.65 കോടിയും ബി.ജെ.പി.ക്ക്( 82.52 ശതമാനം). കോണ്‍ഗ്രസിന് 298.78 കോടിയും തൃണമൂല്‍ കോണ്‍ഗ്രസ
BJP भाजपा


New delhi, 14 ഫെബ്രുവരി (H.S.)

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ മുഖേന ലഭിച്ചത് 3826.35 കോടി. ഇതില്‍ 3157.65 കോടിയും ബി.ജെ.പി.ക്ക്( 82.52 ശതമാനം). കോണ്‍ഗ്രസിന് 298.78 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് 102 കോടിയും ലഭിച്ചു. ആകെയുള്ള 20 ട്രസ്റ്റുകളില്‍ 15 എണ്ണം വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സംഭാവനലഭിച്ചതായി അറിയിച്ചത് 10 പാര്‍ട്ടികളാണ്.

ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് പ്രുഡന്റ് തിരഞ്ഞെടുപ്പ് ട്രസ്റ്റാണ്-2668.46 കോടി. അസോസിയേഷന്‍ ഓഫ് ഡമക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

2024-25 കാലത്ത് 228 വ്യാപാരസ്ഥാപനങ്ങള്‍ 3636.82 കോടി സംഭാവന നല്‍കി; വ്യക്തികള്‍ 187.62 കോടിയും. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് എലിവേറ്റഡ് അവന്യൂ റിയാല്‍റ്റിയാണ്-500 കോടി. പിന്നാലെ ടാറ്റാ സണ്‍സ് (308.13 കോടി), ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (217.62 കോടി), മേഘ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (175 കോടി) എന്നിങ്ങനെയാണ് കണക്ക്.

കേരളത്തില്‍ ദേശീയ പാത തകര്‍ന്നതുമായി ബന്ധപ്പെട്ട് കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയാണ് മേഘ. സംഭാവനകളില്‍ നിര്‍മാണമേഖലയാണ് മുന്നില്‍- 1063.13 കോടി (27.78 ശതമാനം). റിയല്‍ എസ്റ്റേറ്റ് മേഖല 629.17 കോടി (16.44 ശതമാനം), വിവരസാങ്കേതിക-ടെലികമ്യൂണിക്കേഷന്‍ മേഖല-451.86 കോടി (11.81 ശതമാനം) എന്നിങ്ങനെ സംഭാവനനല്‍കി.

സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് സംഭാവനനല്‍കിയതില്‍ മുന്നില്‍-1225.43 കോടി. തെലങ്കാന-358.25 കോടി, ഹരിയാണ-212.90 കോടി, പശ്ചിമ ബംഗാള്‍-203.85 കോടി, ഗുജറാത്ത്-200.50 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. കേരളത്തില്‍നിന്ന് 50 കോടിയാണ് സംഭാവനയായി പാര്‍ട്ടികള്‍ക്ക് ലഭിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News