Enter your Email Address to subscribe to our newsletters

Kochi, 14 ഫെബ്രുവരി (H.S.)
കൊച്ചി നഗരത്തില്‍ അ#്ഞാതന്റെ ആതമഹത്യ. നഗരത്തിലെ ജ്വല്ലറി സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തില്‍നിന്ന് വീണയാള്‍ മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ പ്രമുഖ ജ്വല്ലറിക്കെട്ടിടത്തിന് മുകളില്‍നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. ഇദ്ദേഹം തല്‍ക്ഷണം മരിച്ചു. വീണപ്പോള്‍ ദേഹത്ത് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല.
ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മൂന്നാം നിലയില്‍ നിന്നും കണ്ടെത്തി. മരിച്ചയാള്‍ക്ക് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. മൊബൈല്‍ അടക്കമുള്ളവക്കായി പോലീസ് പരിശോധിക്കുകയാണ്. സമീപത്തെ അടക്കം സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S