71,585 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനവുമായി ലുലു റീട്ടെയ്ല്‍ ; 2025 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം
Kochi, 14 ഫെബ്രുവരി (H.S.) 2025ലെ സാമ്പത്തിക വര്‍ഷത്തില്‍ 71,585 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനവുമായി ലുലു റീട്ടെയ്ല്‍. 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകര്‍ക്കുള്ള ആ
lulu


Kochi, 14 ഫെബ്രുവരി (H.S.)

2025ലെ സാമ്പത്തിക വര്‍ഷത്തില്‍ 71,585 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനവുമായി ലുലു റീട്ടെയ്ല്‍. 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകര്‍ക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയര്‍ന്നു. ഇതേ വര്‍ഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയര്‍ന്നു.

വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്‌സ് രം?ഗത്തെ മികച്ച വളര്‍ച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളര്‍ച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്. 2025ല്‍ മാത്രം 20 പുതിയ സ്റ്റോറുകള്‍ ലുലു തുറന്നു. 2026 -2028 വര്‍ഷത്തില്‍ 50 പുതിയ സ്റ്റോറുകള്‍ കൂടി ലുലു തുറക്കും.

വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളര്‍ച്ചയിലൂടെ ദീര്‍ഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേര്‍ത്തു.

*ഇ കൊമേഴ്‌സ് - പ്രൈവറ്റ് ലേബല്‍ വളര്‍ച്ച നേട്ടത്തിന് കരുത്തേകി* :

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നല്ല വളര്‍ച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്‌സ് വില്‍പ്പനയില്‍ മാത്രം 38.6 ശതമാനം അധിക വളര്‍ച്ചയോടെ ആകെ 51.8 ശതമാനത്തിന് അധിക വളര്‍ച്ച നേടി. 7.3 ശതമാനം അധിക ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ സാന്നിദ്ധ്യം പ്രകടമായി.

29.8 ശതമാനത്തിന്റെ വളര്‍ച്ച പ്രൈവറ്റ് ലേബല്‍ രേഖപ്പെടുത്തി.

*ലോയല്‍റ്റി അംഗങ്ങളിലും വര്‍ധന* :

ലുലുവിന്റെ ഹാപ്പിനെസ് ലോയല്‍റ്റി മെമ്പര്‍ഷിപ്പിച്ചില്‍ അം?ഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ മികച്ച വര്‍ധനവ്. 8.4 മില്യണ്‍ പേര്‍ ലോയല്‍റ്റി പ്രോ?ഗ്രാം അം?ഗങ്ങളാണ്.

---------------

Hindusthan Samachar / Sreejith S


Latest News