വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി പ്രധാനമന്ത്രി; ചരിത്ര നേട്ടം
Asam, 14 ഫെബ്രുവരി (H.S.) വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പുതു ചരിത്രമായി പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ എമര്‍ജന്‍സി ലാന്‍ഡിങ്. അസമില്‍ ഹൈവേയിലാണ് പ്രദാനമന്ത്രിയുടെ വിമാനം പറന്നിറങ്ങിയത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് സൗകര്യ
PM Modi


Asam, 14 ഫെബ്രുവരി (H.S.)

വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പുതു ചരിത്രമായി പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ എമര്‍ജന്‍സി ലാന്‍ഡിങ്. അസമില്‍ ഹൈവേയിലാണ് പ്രദാനമന്ത്രിയുടെ വിമാനം പറന്നിറങ്ങിയത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് സൗകര്യത്തില്‍ സി-130 ജെ വിമാനത്തില്‍ അദ്ദേഹം പറന്നിറങ്ങി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി അസമിലെത്തിയത്. ചബുവ എയര്‍ഫീല്‍ഡില്‍ നിന്ന് എത്തിയ അദ്ദേഹം ദേശീയ പാത 37-ലാണ് ലാന്‍ഡ് ചെയ്തത്.

100 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ സൗകര്യം രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ മുതല്‍ക്കൂട്ടാകും. യുദ്ധവിമാനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഈ റണ്‍വേ, ദിബ്രുഗഡ് വിമാനത്താവളത്തിന് ഒരു ബദലായി പ്രവര്‍ത്തിക്കും. 40 ടണ്‍ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടണ്‍ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.

ലാന്‍ഡിങിന് ശേഷം തേജസ്, സുഖോയ്, റഫാല്‍ തുടങ്ങിയ യുദ്ധവിമാനങ്ങള്‍ അണിനിരന്ന 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് ഗുവാഹാട്ടിയെയും നോര്‍ത്ത് ഗുവാഹാട്ടിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്‌മപുത്ര നദിക്ക് കുറുകെയുള്ള നിര്‍ണ്ണായകമായ പാലം അദ്ദേഹം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമായ ഈ പാലം ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കും.

ബംഗോറയില്‍ ഐ.ഐ.എം ഗുവാഹാട്ടിയുടെ താത്കാലിക കാമ്പസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടാതെ, നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം തടയുന്നതിനുമായി നൂറ് പുതിയ ഇലക്ട്രിക് ബസ്സുകളും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News