ആധാർ സേവാ കേന്ദ്രങ്ങളിലേക്ക് ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Thiruvananthapuram, 15 ഫെബ്രുവരി (H.S.) സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ആധാർ സേവാ കേന്ദ്രങ്ങളിലേക്ക് (എ‌എസ്‌കെ) ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 252 തസ്തികകളിലാണ് നിയമനം നടത്തുന്നത്. കേരളത്തില
Nursing Job


Thiruvananthapuram, 15 ഫെബ്രുവരി (H.S.)

സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ആധാർ സേവാ കേന്ദ്രങ്ങളിലേക്ക് (എ‌എസ്‌കെ) ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

252 തസ്തികകളിലാണ് നിയമനം നടത്തുന്നത്. കേരളത്തില്‍ ഉള്‍പ്പടെ ഒഴിവുകളുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. മാർച്ച്‌ 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കേരളത്തില്‍ ആലപ്പുഴ: 1, ഇടുക്കി: 2, കണ്ണൂർ: 2, കാസർഗോഡ്: 2, കൊല്ലം: 1, കോഴിക്കോട്: 1, പാലക്കാട്: 1, പത്തനംതിട്ട: 1, തൃശ്ശൂർ: 3, വയനാട്: 2 ആണ് ഒഴിവുകള്‍.

അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് വേണം. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ എസ്.എസ്.എല്‍.സിക്ക് ശേഷം 2 വർഷത്തെ ഐ.ടി.ഐ. / 3 വർഷത്തെ പോളിടെക്നിക് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. UIDAI അംഗീകൃത ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അതത് സംസ്ഥാനങ്ങളിലെ അർദ്ധ-വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് നിശ്ചയിച്ച മിനിമം വേതനം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://career.csccloud.in/job-post/MTE1OQ==?utm_source=DH-MoreFromPub&utm_medium=DH-app&utm_campaign=DH

സംസ്ഥാന സർക്കാരിന് കീഴില്‍ ഒഴിവുകള്‍

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇടക്കൊച്ചിയില്‍ പ്രവർത്തിക്കുന്ന തേജോമയ ഹോമിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വർക്കില്‍ ബിരുദാനന്തര ബിരുദമുള്ളവർക്ക് മാനേജർ തസ്തികയിലേക്കും പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് മള്‍ട്ടി ടാസ്ക് പ്രൊവൈഡർ തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ ഹോമില്‍ താമസിച്ച്‌ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. താല്പര്യമുള്ളവർ ഫെബ്രുവരി 18-നകം hr.kerala@hlfppt.org എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്. ഫോണ്‍ : 9447750004.

വെറ്ററിനറി സര്‍ജന്‍ നിയമനം

കോഴിക്കോട്; മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലുള്ള വെറ്ററിനറി സര്‍ജന്‍ ഒഴിവുകളില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 17ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2768075

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 10.30ന് നടക്കും. ഡിസൈന്‍ എഞ്ചിനീയര്‍, പ്രോജക്‌ട് എഞ്ചിനീയര്‍, ലോജിസ്റ്റിക്‌സ് അസിസ്റ്റന്റ്, എല്‍.പി.ജി ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (സെയില്‍സ്) തസ്തികകളിലേക്കാണ് നിയമനം. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി, ഡിപ്ലോമ, ബിടെക്. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178.

എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്‌ ഡി എസിന് കീഴില്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ടിന് എച്ച്‌ ഡി എസ് ഓഫീസില്‍ നടക്കും. യോഗ്യത: ഡി.എം.ഇയുടെ ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ കോഴ്‌സും ആറു മാസത്തെ ഇന്റേണ്‍ഷിപ്പും. ഫോണ്‍: 0495 2355900.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News