ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീറാകാം. 25000 ഒഴിവുകള്‍;
Thiruvananthapuram, 15 ഫെബ്രുവരി (H.S.) ഇന്ത്യന്‍ ആര്‍മി അഗ്‌നിവീര്‍ റിക്രൂട്ട്മെന്റിന്റെ 2026 - 27 വര്‍ഷത്തേക്കുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജനറല്‍ ഡ്യൂട്ടി ( GD ), /ടെക്‌നിക്കല്‍, ക്ലര്‍ക്ക് / സ്റ്റോര്‍ കീപ്പര്‍, ട്രേഡ്സ്മാന്‍, സോള്‍ജിയര്‍ ഫാര്‍മ
Nursing Job


Thiruvananthapuram, 15 ഫെബ്രുവരി (H.S.)

ഇന്ത്യന്‍ ആര്‍മി അഗ്‌നിവീര്‍ റിക്രൂട്ട്മെന്റിന്റെ 2026 - 27 വര്‍ഷത്തേക്കുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജനറല്‍ ഡ്യൂട്ടി ( GD ), /ടെക്‌നിക്കല്‍, ക്ലര്‍ക്ക് / സ്റ്റോര്‍ കീപ്പര്‍, ട്രേഡ്സ്മാന്‍, സോള്‍ജിയര്‍ ഫാര്‍മ, ടെക്‌നിക്കല്‍ നഴ്സിങ് അസിസ്റ്റന്റ്, വനിതാ മിലിട്ടറി പോലീസ് ഉള്‍പ്പെടെ 25,000 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം.

ഫെബ്രുവരി 13 - ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ 2026 ഏപ്രില്‍ 1 വരെ തുടരും. തിരഞ്ഞെടുക്കപ്പെടുന്ന അഗ്‌നിവീര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷം പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. ഇത് പിന്നീട് 5,000 രൂപ വീതം വര്‍ധിച്ച്‌ നാലാം വര്‍ഷത്തോടെ 40,000 രൂപയായി ഉയരും. ശമ്പളത്തിന്റെ 30 ശതമാനം അഗ്‌നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമ്പോള്‍, ആദ്യ വര്‍ഷം കയ്യിലെത്തുന്നത് 21,000 രൂപയും നാലാം വര്‍ഷം 28,000 രൂപയുമാകും.

കേന്ദ്ര സര്‍ക്കാര്‍ ഈ ഫണ്ടിലേക്ക് വര്‍ഷം തോറും തുല്യമായ തുക നല്‍കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് വഴിയാണ് തിരഞ്ഞെടുക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ( CBT ), റിക്രൂട്ട്മെന്റ് റാലി, രേഖാ പരിശോധന എന്നിവയാണ് അവ. കോമണ്‍ എന്‍ട്രന്‍സ് എക്‌സാം (CEE) എന്നും അറിയപ്പെടുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ തസ്തിക അനുസരിച്ച്‌ ജനറല്‍ നോളജ്, ജനറല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ലോജിക്കല്‍ റീസണിംഗ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ജനറല്‍ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ ഉണ്ടാവും.

ജനറല്‍ ഡ്യൂട്ടി (GD) തസ്തികകളിലേക്കുള്ള പരീക്ഷയില്‍ 50 ചോദ്യങ്ങള്‍ക്ക് 100 മാര്‍ക്കാണ്. ടെക്‌നിക്കല്‍, ക്ലര്‍ക്ക് / സ്റ്റോര്‍ കീപ്പര്‍ റോളുകളില്‍ അതേ 50 ചോദ്യങ്ങള്‍ക്ക് 200 മാര്‍ക്കും, വിഷയ പാറ്റേണുകളില്‍ വ്യത്യാസവുമുണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികളെ പിന്നീട് റിക്രൂട്ട്മെന്റ് റാലിയിലേക്ക് പരിഗണിക്കും. റാലിയില്‍ 1.6 കി.മീ ഓട്ടം, പുള്‍-അപ്പുകള്‍, 9 അടി കുഴി ചാടല്‍, സിഗ് - സാഗ് ബാലന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റും വൈദ്യപരിശോധനയും റാലിയുടെ ഭാഗമാണ്. രജിസ്‌ട്രേഷനും വിജ്ഞാപനത്തിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News