അന്താരാഷ്ട്ര ബാല്യ അര്‍ബുദ ദിനം;
Jaipur, 15 ഫെബ്രുവരി (H.S.) കുട്ടികളിലെ അര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും പിന്തുണ നൽകുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 15 അന്താരാഷ്ട്ര ബാല്യ അര്‍ബുദ ദിനമായി ആചരിക്കുന്നു. 2002 മുതലാണ് അന്താ
CHILDHOOD CANCER INDIA


Jaipur, 15 ഫെബ്രുവരി (H.S.)

കുട്ടികളിലെ അര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും പിന്തുണ നൽകുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 15 അന്താരാഷ്ട്ര ബാല്യ അര്‍ബുദ ദിനമായി ആചരിക്കുന്നു. 2002 മുതലാണ് അന്താരാഷ്ട്ര ബാല്യ അര്‍ബുദ ദിനം ആചരിച്ചു തുടങ്ങിയത്. നേരത്തെയുള്ള രോഗ നിർണ്ണയവും ചികിത്സയും കുട്ടിക്കാലത്തെ അർബുദം ഭേദമാക്കുമെന്നാണ് ഈ ദിനം നൽകുന്ന സന്ദേശം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും എല്ലാ വർഷവും ലക്ഷക്കണക്കിന് കുട്ടികളിൽ അര്‍ബുദം കണ്ടെത്തുന്നു. മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ, 80 ശതമാനത്തിലധികം കുട്ടികൾ സുഖം പ്രാപിക്കുന്നു, അതേസമയം താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ, ഈ കണക്ക് 30 ശതമാനത്തിൽ താഴെയാണ്. ചില അര്‍ബുദങ്ങള്‍ പരിസ്ഥിതിയുമായോ ജീവിതശൈലിയുമായോ ബന്ധപ്പെട്ടതാകാമെന്നും, ഏകദേശം 10 ശതമാനം കേസുകൾക്ക് ജനിതക ഘടകങ്ങളാണ് കാരണമെന്നും വിദഗ്‌ധർ പറയുന്നു.

കുട്ടികളിൽ അര്‍ബുദം എങ്ങനെ കാണുന്നു

ഏത് പ്രായത്തിലും കാൻസർ ഉണ്ടാകാം, പക്ഷേ കുട്ടികളിൽ ഇത് സംഭവിക്കുമ്പോൾ അത് കൂടുതൽ വളരെ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിഷയമായി മാറുന്നു. ചിലപ്പോൾ, ഇതിൻ്റെ ലക്ഷണങ്ങൾ സാധാരണ രോഗങ്ങളെപ്പോലെ തോന്നിച്ചേക്കാം അതിനാൽ കുട്ടികൾ സുഖമില്ലാതെ കിടക്കുമ്പോൾ മാതാപിതാക്കൾ അശ്രദ്ധ കാണിക്കരുതെന്ന് ജയ്‌പൂരിലെ ഭഗവാൻ മഹാവീർ അര്‍ബുദ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോ. ശിവാനി മാത്തൂർ പറഞ്ഞു, കുട്ടികളിലെ ചികിത്സ വെല്ലുവിളി നിറഞ്ഞതാണെങ്കിലും കുട്ടികൾക്ക് സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്.

കുട്ടികളിലെ കാൻസറുകൾ

ഡോ. ശിവാനിയുടെ അഭിപ്രായത്തിൽ, കുട്ടിക്കാലത്തെ കാൻസറുകൾ മുതിർന്നവരിലെ കാൻസറുകളിൽ നിന്ന് വ്യത്യസ്തമാണ്, പ്രത്യേക ചികിത്സ ഇതിന് ആവശ്യമാണ്. കുട്ടികളിൽ ഏറ്റവും സാധാരണമായ കാൻസറുകൾ രക്താർബുദം, മസ്‌തിഷ്‌ക അര്‍ബുദം, ലിംഫോമ, ന്യൂറോബ്ലാസ്റ്റോമ, വിൽംസ് ട്യൂമർ, റെറ്റിനോബ്ലാസ്റ്റോമ, ഓസ്റ്റിയോസാർകോമ, എവിങ്‌സ് സാർക്കോമ എന്നിവയാണ്.

ദേശീയ കാൻസർ രജിസ്ട്രി പ്രകാരം, രാജ്യത്തെ ഏകദേശം 4% കുട്ടികൾ (0-14 വയസ്സ് പ്രായമുള്ളവർ) കാൻസർ ബാധിതരാണ്. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 50,000 പുതിയ ബാല്യകാല കാൻസറുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 25 മുതൽ 30% വരെയുള്ളവർ രക്താർബുദ ബാധിതരാമെന്നും കണ്ടെത്തിയിട്ടുണ്ട്.ചികിത്സ നേരത്തെ ആരംഭിച്ചാൽ 80% ൽ കൂടുതൽ കുട്ടികളെ സുഖപ്പെടുത്താൻ കഴിയുമെന്ന് വിദഗ്‌ധ പറയുന്നു.

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ക്ഷീണം, നീണ്ടുനിൽക്കുന്ന പനി, പെട്ടെന്നുള്ള ശരീരഭാരം കുറയൽ, അസ്ഥി അല്ലെങ്കിൽ സന്ധി വേദന, ഇടയ്ക്കിടെയുള്ള അണുബാധകൾ, ശരീരത്തിൽ മുഴകൾ അല്ലെങ്കിൽ വീക്കം, കാഴ്‌ചക്കുറവ്, കണ്ണിൽ വെളുത്ത പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ വളരെക്കാലം നിലനിൽക്കുകയാണെങ്കിൽ ഒരു ഡോക്‌ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

കാൻസറിനെ പൂർണ്ണമായും തടയാൻ കഴിയില്ലെങ്കിലും ചില മുൻ കരുതൽ നടപടി എടുക്കാവുന്നതാണ്. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുക, വാക്‌സിനേഷൻ നൽകുക, കുട്ടികളെ രാസവസ്‌തുക്കളിൽ നിന്നും അകറ്റി നിർത്തുക, പതിവ് ആരോഗ്യ പരിശോധനകൾ എന്നിവ പോലുള്ള ചില മുൻകരുതലുകൾ അപകടസാധ്യത കുറയ്ക്കും.

സൗജന്യ ചികിത്സ

ആശുപത്രിയുടെ ഹെമറ്റോ-ഓങ്കോളജിസ്റ്റ് ഡോ. ഉപേന്ദ്ര ശർമ്മയുടെ അഭിപ്രായത്തിൽ, കുട്ടികൾക്കായി രണ്ട് പ്രത്യേക പരിപാടികൾ സൗജന്യമായി നടക്കുന്നുണ്ട്. ജീവാന്ദൻ പരിപാടിയുടെ കീഴിൽ, അപകടസാധ്യത കുറഞ്ഞ മൂന്ന് രക്താർബുദങ്ങൾക്ക് ചികിത്സ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2014 ഓഗസ്റ്റ് മുതൽ 2025 ഡിസംബർ വരെ, 10.73 കോടി രൂപ ചെലവിൽ 286 കുട്ടികൾക്ക് ചികിത്സ നൽകി, അതിൽ 178 പേർ പൂർണ്ണമായും സുഖം പ്രാപിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഡോ. ശർമ്മയുടെ അഭിപ്രായത്തിൽ, 2016 ൽ ആരംഭിച്ച വിൽംസ് ട്യൂമർ പ്രോജക്‌ടിന് കീഴിൽ വൃക്ക കാൻസർ ബാധിച്ച കുട്ടികളെ ചികിത്സിക്കുന്നു. ഇതുവരെ 21 കുട്ടികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News