Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 ഫെബ്രുവരി (H.S.)
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ നീക്കിയ സാംസ്കാരിക മന്ത്രി സജി ചെറിയാൻ്റെ നടപടി നീതിരഹിതമാണെന്ന് നടൻ പ്രേംകുമാർ. തന്നെ മാറ്റിയത് 'സ്വാഭാവിക നടപടി' മാത്രമാണെന്ന മന്ത്രിയുടെ വിശദീകരണത്തെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടിരിക്കെയാണ് താൻ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട വിവരം അറിയുന്നത്. ഒന്നാം തീയതി നിശ്ചയിച്ചിരുന്ന ചടങ്ങ് മന്നാം തീയതി ആക്കി തൃശൂരിലേക്ക് മാറ്റുന്നു. ഇതൊക്കെ സ്വാഭാവിക നടപടി എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രേംകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
സഹപ്രവർത്തകരോട് നന്ദി പറയാനുള്ള അവസരം പോലും നൽകാതെ, യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെയാണ് തന്നെ പുറത്താക്കിയത്. സാംസ്കാരിക വകുപ്പിന് കീഴിലുള്ള മറ്റ് പല അക്കാദമികളിലും വർഷങ്ങളായി ഒരേ ആളുകൾ തുടരുമ്പോൾ തനിക്ക് നേരെ മാത്രം എന്ത് 'സ്വാഭാവിക നടപടി'യാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
വൈസ് ചെയര്‍മാന്‍ എന്ന നിലയ്ക്ക് രണ്ടര വര്‍ഷത്തോളം കഴിഞ്ഞു. അപ്പോള്‍ വേണമെങ്കില്‍ കാലാവധി കഴിഞ്ഞു എന്നു പറഞ്ഞ് തന്നെ മാറ്റാമായിരുന്നല്ലോ. പിന്നീട് ഒരു പ്രത്യേക സാഹചര്യത്തില്‍ രഞ്ജിത് ആ പദവിയല്‍നിന്ന് മാറിയപ്പോള്‍ നിരവധി പേര്‍ സമീപിച്ചപ്പോള്‍ പിന്നെ ഒരു സമവായം പോലെ പ്രേം കുമാര്‍ ചെയര്‍മാൻ്റെ ചുമതലയില്‍ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. അതുവരെ വൈസ്ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിൻ്റെ മികവ് കൂടി കണക്കിലെടുത്താണ് ആ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. പിന്നീട് ഒരു വര്‍ഷത്തോളം പ്രവര്‍ത്തനങ്ങള്‍ ടത്തി. 29-ാമത് ഐഎഫ്എഫ്കെ, സംസ്ഥാന ഫലിം അവാര്‍ഡ് ഉള്‍പ്പെടെ ഏറ്റവും നന്നായി എന്നാണ് എല്ലാവരും ഒന്നടങ്കം പഞ്ഞത്.
താൻ നടത്തിയ ചില ക്രിയാത്മക നിർദ്ദേശങ്ങളാണ് പുറത്താക്കലിലേക്ക് നയിച്ചതെന്ന സൂചനയും പ്രേംകുമാർ നൽകി. കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിൻ്റെ ആലോചനായോഗത്തിൽ, സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് മന്ത്രിയുടെയും എം.എ. ബേബിയുടെയും സാന്നിധ്യത്തിൽ താൻ ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ സെക്രട്ടേറിയറ്റ് മുറ്റത്ത് സമരം നടക്കാൻ പാടില്ലെന്നും ഉണ്ടെങ്കിൽ അത് അടിയന്തരമായി പരിഹരിക്കണമെന്നും വിശ്വസിക്കുന്ന ആളാണ് താൻ. ഈ നിർദ്ദേശം സർക്കാരിനെതിരെയുള്ള വിമർശനമല്ല, മറിച്ച് മാനവികതയിലൂന്നിയ നിലപാടായിരുന്നു. ആ സമയത്ത് അത് പോസിറ്റീവായാണ് എല്ലാവരും കണ്ടതും പ്രതികരിച്ചതുമെല്ലാം. ആ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുവേദിയില്‍ പോയി ഞാന്‍സംസാരിച്ചതല്ല. ഈ വിവരം ആരോ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയക്കാരനേക്കാളുപരി മനുഷ്യപക്ഷത്ത് നിൽക്കുന്ന ഒരു കലാകാരനാണ് താനെന്ന് പ്രേംകുമാർ പറഞ്ഞു. കലാരംഗത്തു പ്രവര്‍ത്തിക്കുന്ന തൻ്റെ ഏറ്റവും വലിയ പ്രതിബദ്ധത മുഷ്യരോടാണ്. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ ഒരു സമരവും നടക്കാന്‍ പാടില്ലെന്നു വിശ്വസിക്കുന്ന ആളാണ് താന്‍. സമരം ഉണ്ടായാല്‍ അടിയന്തര പ്രാധാന്യം നല്‍കി അതു പരിഹരിക്കാനുള്ള ആര്‍ജവം കാണിക്കണം.
കെ.എസ്.യു പാനലിൽ മത്സരിച്ചിരുന്ന ഒരു കോൺഗ്രസ് കുടുംബാംഗമായിരുന്നു താനെങ്കിലും പിന്നീട് സിപിഎം സഹയാത്രികനായി മാറി. കൊടിയേരി ബാലകൃഷ്ണന്റെ താല്പര്യപ്രകാരമാണ് അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്തേക്ക് വന്നത്. പുറത്താക്കപ്പെട്ട ശേഷം കഴിഞ്ഞ ആറുമാസമായി സർക്കാരിൻ്റെയോ പാർട്ടിയുടെയോ ഭാഗത്തുനിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും, നിലവിൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താല്‍പര്യമില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ ആരും ഇതുവരെ സമീപിച്ചിട്ടില്ല. ഇതുവരെ ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ല. ഒരു പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തൻ്റെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാനുള്ള അവകാശം മുറുകെ പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ നിശ്ചയിച്ച പ്രകാരം തീരുമാനിക്കുന്ന വ്യക്തിയല്ല താൻ. രാഷ്ട്രീയ പ്രവര്‍ത്തനം തൻ്റെ മേഖലയായി ഇപ്പോള്‍ കാണുന്നില്ല. നാളെ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല. താൻ ഒരു ഉറച്ച ദൈവ വിശ്വാസിയാണെന്നും ദൈവം നിശ്ചയം പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു, താന്‍ അതിനൊപ്പം നിന്നുപോകുന്നു എന്നും പ്രംകുമാര്‍ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR