കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നു; ആശങ്കയായി കണക്കുകള്‍
Kochi, 15 ഫെബ്രുവരി (H.S.) കൊച്ചി : കേരളത്തിലെ കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണം ഉള്‍പ്പെടെയുള്ള സമീപ ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടായ സംഭവങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയില്‍ വന്ന
Cyber Crime


Kochi, 15 ഫെബ്രുവരി (H.S.)

കൊച്ചി : കേരളത്തിലെ കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണം ഉള്‍പ്പെടെയുള്ള സമീപ ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടായ സംഭവങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയില്‍ വന്ന മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തിയുടെ ഞെട്ടിക്കുന്ന തോത് വ്യക്തമാക്കുന്നതാണ് ഇതിനായി ചികിത്സ തേടുന്നവരുടെ എണ്ണം. ഡിജിറ്റല്‍ ആസക്തി കുട്ടികളെ സാമ്പത്തിക തട്ടിപ്പിലേക്കും ചൂഷണങ്ങളിലേക്കും എത്തിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയിലെ ഡിജിറ്റല്‍ ആസക്തി പരിഹരിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ (D-DAD) സെന്ററുകളില്‍ 2,309 കുട്ടികള്‍ ഓണ്‍ലൈന്‍, ഗാഡ്‌ജെറ്റ് ആസക്തിയുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ്ങിന് വിധേയരായിട്ടുണ്ട്. 2026 ജനുവരി 19 വരെയുള്ള കണക്കുകളാണ് ഇത്. ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്ലത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (591), കോഴിക്കോട് (411), തൃശൂര്‍ (381), കൊച്ചി (300) എന്നിങ്ങനെയാണ് ആദ്യ കണക്കുകള്‍.

എന്നാല്‍, ഈ വിവരങ്ങള്‍ യഥാര്‍ത്ഥ കേസുകളിലേക്കുള്ള ആദ്യ പടിമാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. D-DAD കേന്ദ്രങ്ങളില്‍ എത്തിയ കേസുകള്‍ മാത്രമാണിത്. സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ പ്രൊഫഷണല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് നേരിട്ട് റഫര്‍ ചെയ്യപ്പെടുന്നതും, ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടാകാമെന്നും കണക്കാക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News