Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ഫെബ്രുവരി (H.S.)
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുന്നറിയിപ്പില്ലാതെ നീക്കയതിനെ തുടര്‍ന്ന് സിപിഎമ്മുമായി തെറ്റിയ നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അംഗത്വം എടുക്കുന്നതിന് മുന്നോടിയായി നേതൃത്വവുമായി പ്രേംകുമാര്‍ ചര്‍ച്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായാണ് ചര്‍ച്ച നടത്തിയത്യ
കാണ്‍ഗ്രസിലേക്ക് എത്തിയാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് വേണുഗോപാല്‍ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാര്‍ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന. പ്രേംകുമാറുമായി സംസാരിച്ചുവെന്നത് കെ.സി വേണുഗോപാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ ഇക്കഴിഞ്ഞദിവസങ്ങളില്‍ പ്രേംകുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനത്തുനിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടിയാണെന്ന് വിശ്വസിക്കരുതെന്നും അത് സ്വാഭാവിക നടപടിയല്ലെന്നും പ്രേംകുമാര്‍ ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുന്നതിന് അഞ്ചാറുമാസം മുന്‍പ് കൊച്ചിയില്‍വെച്ച് ഒരു അന്താരാഷ്ട്ര സാംസ്‌കാരിക സംഗമം നടന്നിരുന്നു. അതിന്റെ ആലോചനായോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും പങ്കെടുത്തിരുന്നു. സംസ്‌കാരികമന്ത്രിയുടെയും അക്കാദമിയുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയുമൊക്കെ പ്രധാനപ്പെട്ട ആള്‍ക്കാരുമൊക്കെ പങ്കെടുത്ത ഒരു അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു അത്. ഇത്രയും വലിയൊരു സാംസ്‌കാരികസംഗമം നമ്മള്‍ നടത്തുമ്പോള്‍ പാവപ്പെട്ട കുറച്ച് സ്ത്രീകള്‍ സെക്രട്ടേറിയറ്റിന്റെ നടയില്‍ സമരം നടത്തുകയാണ്. അവരുടെ പ്രശ്നം പരിഹരിക്കാന്‍ അങ്ങ് ഇടപെടണം അല്ലെങ്കില്‍ അത് സര്‍ക്കാരിന് വലിയ ദോഷം ചെയ്യുമെന്ന് പറഞ്ഞു. പോസിറ്റീവായാണ് അക്കാര്യം പറഞ്ഞത്. അല്ലാതെ വിമര്‍ശനമായിരുന്നില്ല. ആ സമയത്ത് വളരെ പോസിറ്റീവായി കണ്ടാണ് അവര്‍ കണ്ടതും പ്രതികരിച്ചതും, പ്രേംകുമാര്‍ പറഞ്ഞു.
താനൊരിക്കലും ആശാസമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏതെങ്കിലും പൊതുവേദിയില്‍ പോയി പ്രസംഗിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവിടെനിന്ന് തന്റെ സഹപ്രവര്‍ത്തകരിലാരോ ആ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. പിറ്റേന്ന് ആശാ സമരം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാര്‍ ധാര്‍മികരോഷം പ്രകടിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തവന്നു.
ധാര്‍മികരോഷമുണ്ട്. മനുഷ്യപക്ഷത്തുനില്‍ക്കുന്ന കലാപ്രവര്‍ത്തകനാണ് താന്‍. രാഷ്ട്രീയക്കാരനൊന്നുമല്ല. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ പ്രതിബദ്ധത മനുഷ്യരോടാണ്. അതുകൊണ്ടാണ് ഒരു പരസ്യചിത്രത്തില്‍ പോലും ഞാന്‍ അഭിനയിക്കാത്തത്. ടെലിവിഷന്‍ മേഖലയില്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വലിയ അപചയം നടക്കുന്നു അത് എന്‍ഡോസള്‍ഫാനെപ്പോലെ അപകടകരമാണെന്ന് പരസ്യമായി വിളിച്ചുപറഞ്ഞയാളാണ് താന്‍. അത് സമൂഹത്തോട് പ്രതിബദ്ധതയുള്ളതുകൊണ്ടാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആശാസമരമെന്നല്ല ഒരു സമരവും സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍, പ്രേംകുമാര്‍ പറഞ്ഞു.
ജനാധിപത്യ സംവിധാനത്തില്‍ സമരങ്ങളുണ്ടാകാം. അങ്ങനെയുണ്ടായാല്‍ അടിയന്തരപ്രാധാന്യം നല്‍കി അതില്‍ ഇടപെട്ട് പരിഹരിക്കാനുള്ള ആര്‍ജവം കാണിക്കണം. അല്ലാതെ അനിശ്ചിതകാലത്തേക്ക് ഇങ്ങനെ കുറേ പാവപ്പെട്ട സ്ത്രീകള്‍, അവരുടെ രാഷ്ട്രീയം എന്തുമായിക്കോട്ടെ. മറ്റു പലരും അവരെ രാഷ്ട്രീയമായി ഉപയോഗിച്ചിട്ടുണ്ടാകും. അത് മറ്റൊരു കാര്യം. അത് പൊതുസമൂഹത്തെ കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ?. എന്നിരിക്കെ, പൊതുസമൂഹത്തില്‍ മൊത്തമായി ഒരു വികാരമുണ്ട് അത് ദോഷമാണ് എന്ന് പോസിറ്റീവായി പറഞ്ഞ കാര്യംമാത്രമാണ് തന്റെ പുറത്താക്കല്‍ നടപടിയില്‍ ഇവര്‍ക്ക് പറയാനുള്ളത്. അല്ലാതെ അത് സ്വാഭാവിക നടപടിയെന്ന് നിങ്ങള്‍ വിശ്വസിക്കരുത്. അത് സ്വാഭാവിക നടപടിയല്ല, പ്രേംകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
സാഹിത്യ അക്കാദമി ചെയര്‍മാനായ കവി സച്ചിദാനന്ദന്‍ പിണറായി സര്‍ക്കാരിന് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ സച്ചിദാനന്ദനെ മാറ്റാന്‍ സിപിഎം ഒരു നടപടിയുടെ സ്വീകരിച്ചില്ല. ഇതാണ് പ്രേകുമആറിനെ വീണ്ടും പ്രകോപിപ്പിച്ചത്.
---------------
Hindusthan Samachar / Sreejith S