Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ഫെബ്രുവരി (H.S.)
മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ക്യൂബയില്‍ നിന്നുള്ള പ്രത്യേക സംഘം. ഫെബ്രുവരി15മുതല്‍17വരെ തിരുവനന്തപുരത്ത് നടക്കുന്ന വിഷന്‍2031അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഹവാന പ്രൊവിഷണല്‍ ഗവണ്‍മെന്റിന്റെ ഫോറിന്‍ റിലേഷന്‍ ഉപദേശക ഐമി അലയാന്ദ്ര ഡിയാസ് നെഗ്രിന്‍,വികസന പദ്ധതികളുടെ നിരീക്ഷകന്‍?സെസാര്‍ ഹെര്‍ണാണ്ടസ് ഗോണ്‍സാലസ്,ക്യൂബന്‍ എംബസി അംഗം ഗ്വാഡലൂപ്പ ഫ്രോമെന്റ ഗോമസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.
കേരളം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ സംഘം സന്തോഷം പങ്കുവയ്ക്കുകയും വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ താല്പര്യം അറിയിക്കുകയും ചെയ്തു. കൃഷി,ബയോ ടെക്നോളജി ഗവേഷണ മേഖലകളിലും കാന്‍സര്‍ ചികിത്സാരംഗത്തും ക്യൂബയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം അറിയിച്ചു.
പ്ലാനിങ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍ കേരളത്തിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസന മുന്നേറ്റങ്ങള്‍ വിശദീകരിച്ചു. മുഖ്യമന്ത്രി ക്യൂബന്‍ പ്രതിനിധികളെ പൊന്നാടയണിയിച്ച് ആദരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ പ്ലാനിങ് ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S