പ്രതീക്ഷകള്‍ക്ക് തിരിച്ചടി; സന്‍ഫ്രാന്‍സിസ്‌കോയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
New delhi, 15 ഫെബ്രുവരി (H.S.) അമേരിക്കയിലെ സന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. സാകേത് ശ്രീനിവാസയ്യ എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 22 വയസായിരുന്നു. സന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍
saketh


New delhi, 15 ഫെബ്രുവരി (H.S.)

അമേരിക്കയിലെ സന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. സാകേത് ശ്രീനിവാസയ്യ എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 22 വയസായിരുന്നു. സന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് എക്‌സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 'കാണാതായ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മതിയായ എല്ലാ സഹായ സഹകരണങ്ങളും കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും'- എന്നും കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സാകേതിനെ കാണാതെയായത്. അന്നേ ദിവസമാണ് സാകേത് വീട്ടിലേക്ക് അവസാനമായി വിളിച്ച് സംസാരിച്ചതും. രണ്ട് മൂന്ന് ദിവസമായിട്ടും മകനെ കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ഫെബ്രുവരി 13നാണ് സാകേതിന്റെ മാതാപിതാക്കള്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുകയും ബെക്കേര്‍ലി പൊലീസില്‍ ഔദ്യോഗികമായി പരാതി റജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. സുഹൃത്തുക്കളും ഒപ്പം താമസിക്കുന്നവരും സാകേത് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരഞ്ഞുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഡക്ട് ഡവലപ്‌മെന്റ് പ്രോഗാമില്‍ എംഎസ് വിദ്യാര്‍ഥിയായിരുന്നു സാകേത്. ഐഐടി മദ്രാസില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയ ശേഷമാണ് സാകേത് യുഎസില്‍ എത്തിയത്. അതേസമയം സാകേത് എങ്ങനെയാണ് മരിച്ചതെന്നോ എന്താണ് മരണകാരണമെന്നോ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. സാകേതിന്റെ ലാപ്?ടോപും ബാക്പാക്കും റൂമില്‍ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു,

ഏറെ മിടുക്കനായ വിദ്യാര്‍ത്ഥിയെ നഷ്ടമായതിന്റെ ദുഖത്തിലാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. തിരച്ചില്‍ നടക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് കുടുംബവും കാത്തിരിക്കുക ആയിരുന്നു. എന്നാല്‍ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും തെറ്റിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News