Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ഫെബ്രുവരി (H.S.)
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയി എടുക്കുന്ന നിലപാട് തനിക്ക് പറയാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിന്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് പറയേണ്ടപ്പോള്‍ പറയുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട് അറിയിക്കും. സര്‍ക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് പറഞ്ഞു. ഇന്‍സ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്റെ വര്‍ത്തമാനം മോഹകസേര കണ്ടാണ്. ആഗോള അയ്യപ്പ സംഗമം ഓഡിറ്റര്‍ സാധാരണ നിലയില്‍ സ്വീകരിക്കേണ്ട രീതിയിലല്ല കാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും പി രാജീവ് പറഞ്ഞു.
നാളെയാണ് സുപ്രീം കോടതിയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഹര്ജി പരിഗണനയ്ക്ക് വരുന്നത്. വിഷയത്തില്‍ സര്‍ക്കാരിന് ഇനി അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കാനാവില്ലെന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു. 10 മിനിറ്റ് മതി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനെന്നും നിലപാട് മാറ്റമുണ്ടോ എന്ന് പറയണം, രാഷ്ട്രീയ സാഹചര്യംമാറി അതുകൊണ്ട് പുതിയ തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ അതിനെ യുഡിഎഫ് സ്വാഗതം ചെയുന്നു. പഴയ നിലപാടില്‍ നിന്ന് മാറിയാല്‍ നല്ലകാര്യം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ പ്രചാരണ പരിപാടിയായിരുന്നു സംഗമം. കണക്കുകളില്‍ ഗുരുതര ക്രമക്കേടാണുള്ളത്. വിഷയത്തില്‍ നിന്ന് ദേവസ്വം മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ ആവില്ല. അയ്യപ്പന്റെ സ്വത്തുകള്‍ കൊള്ളയടിച്ചവരാണ് സര്‍ക്കാര്‍. സ്വര്‍ണ്ണം മോഷ്ടിച്ചത് ദേവസ്വം ബോര്‍ഡില്‍ ഉള്ളവര്‍തന്നെയാണ്. പുറത്ത് നിന്നുള്ളവര്‍ക്ക് അതിന് സാധിക്കില്ല എന്നും വിഡി സതീശന്‍ പറഞ്ഞു
---------------
Hindusthan Samachar / Sreejith S