വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും ആത്മഹത്യ ചെയ്തു; അടിമുടി ദുരൂഹത
Kasargode, 15 ഫെബ്രുവരി (H.S.) കാസര്‍കോട് ആത്മഹത്യ ചെയ്ത വ്‌ലോഗര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍സുഹൃത്തും ആത്മഹത്യ ചെയ്തു. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രേഷ്മയുടെ മരണത്തിന് പിന
chinnu pappu


Kasargode, 15 ഫെബ്രുവരി (H.S.)

കാസര്‍കോട് ആത്മഹത്യ ചെയ്ത വ്‌ലോഗര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍സുഹൃത്തും ആത്മഹത്യ ചെയ്തു. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രേഷ്മയുടെ മരണത്തിന് പിന്നാലെ ആണ്‍സുഹൃത്തിന് എതിരെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതി ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം. ഒരാഴ്ച മുന്‍പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മ ജീവനൊടുക്കിയത്. ആണ്‍സുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തത്. മുറിക്കുള്ളില്‍ തൂങ്ങി മരിക്കുക ആയിരുന്നു.

ഇടയ്ക്ക് സുഹൃത്ത് ഫോണില്‍ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മുറിയില്‍ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഇയാള്‍ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ പരിസരത്തുള്ളവരും എത്തി ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു എന്നാണ് വിവരം.

ചിന്നു കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആസാദ് നഗറിലെ ക്വാട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അടുത്തിടെയായി ആണ്‍സുഹൃത്തും കൂടെ താമസിക്കുന്നുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് ചിന്നൂു പാപ്പുവിന്. കാസര്‍കോട് ഭാഷാശൈലിയിലാണ് ചിന്നു വിഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷന്‍ വിഡിയോകളും ചെയ്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News