അസമില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി; മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറ പാര്‍ട്ടിവിട്ടു
Assam, 16 ഫെബ്രുവരി (H.S.) അസമില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പ്രമുഖ നേതാവും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമായ ഭൂപന്‍ ബോറ പ്രഥമിക അംഗത്വം രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗൗരവ് ഗൊഗോയി ചുമതലയേല്‍ക്കുന്നതുവരെ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്
bhupan bora


Assam, 16 ഫെബ്രുവരി (H.S.)

അസമില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പ്രമുഖ നേതാവും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമായ ഭൂപന്‍ ബോറ പ്രഥമിക അംഗത്വം രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗൗരവ് ഗൊഗോയി ചുമതലയേല്‍ക്കുന്നതുവരെ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്യക്ഷനായിരുന്നു ബോറ. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് അദ്ദേഹം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്.

അസമില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവിന്റെ രാജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് അടുത്തിടെ ഭൂപന്‍ ബോറയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വത്തില്‍ നിന്നും ആവശ്യമായ പരിഗണന ലഭിക്കാത്താണ് മുതരി#ന്ന നേതാവിനെ ചൊടിപ്പിച്ചത്.

ആത്മാഭിമാനത്തിന്റെ പ്രശ്നമുണ്ടെന്ന് ഭൂപന്‍ ബോറ പാര്‍ട്ടി വിട്ട തീരുമാനം പ്രഖ്യാപിക്കുന്നതിനൊപ്പം വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇടപെടല്‍ ഒന്നും ഉണ്ടായില്ല. ഇനിയും തുടരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂപന്‍ ബോറ 2006 മുതല്‍ 2016 വരെ ബിഹ്പുരിയ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായിരുന്നു. 2021-ല്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റതിന് ശേഷം അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായി. 1994 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗൗരവ് ഗൊഗോയി നയിച്ച മജുലിയിലെ കോണ്‍ഗ്രസ് റാലിയുമായി ബന്ധപ്പെട്ടാണ് ഭൂപന്‍ ബോറയുടെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് സൂചന. രാഷ്ട്രീയം വിടില്ലെന്ന് പറഞ്ഞ ബോറ ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന വ്യക്തമാക്കിയിട്ടില്ല. സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തന്നെ ബന്ധപ്പെട്ടതായി രാജിക്ക് പിന്നാലെ അദ്ദേഹം പറഞ്ഞു.

അതേസമയം ബോറയെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചിണ്ട്. 'അസം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസാനത്തെ ഹിന്ദു നേതാവ്' എന്ന് വിശേഷിപ്പിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ കോണ്‍ഗ്രസ് അനുനയ നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News