രാജ്യ സുരക്ഷ നിസാരവിഷയമല്ല; ഒന്നും അറിയാതെയും പഠിക്കാതെയും രൈഹുലല്‍ ഗാന്ധി പ്രതികരിക്കരുതം; കിരണ്‍ റിജിജു
Arunachalpradesh, 16 ഫെബ്രുവരി (H.S.) രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അതിര്‍ത്തി വിഷയങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ്
Rahul Gandhi


Arunachalpradesh, 16 ഫെബ്രുവരി (H.S.)

രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അതിര്‍ത്തി വിഷയങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഒന്നും അറിയില്ലെന്നും പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് അവയെക്കുറിച്ച് പഠിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അരുണാചല്‍ പ്രദേശിലെ ബുംലാ പാസിന് സമീപമുള്ള ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചത്. ദേശീയ സുരക്ഷാവിഷയങ്ങള്‍ രാഹുല്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും റിജിജു പറഞ്ഞു. 2020-ലെ സംഭവങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ബുംലയിലെ വൈ-ജങ്ഷന്‍.

മുന്‍ കരസേനാമേധാവി എം.എം. നരവണെയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ പാര്‍ലമെന്റില്‍ ഉദ്ധരിച്ച് രാഹുല്‍ ഗാല്‍വാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ചിരുന്നു. ഈ പുസ്തകം രാഷ്ട്രീയ നേതൃത്വത്തിന്റെ സ്തംഭനാവസ്ഥ ചൂണ്ടിക്കാണിക്കുന്നതായും പ്രധാനമന്ത്രി ജനറലിനോട് നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്യൂ എന്ന് പറഞ്ഞതായും രാഹുല്‍ ആരോപിച്ചു. ഈ പരാമര്‍ശങ്ങളെയും പുസ്തകത്തിന്റെ ഉപയോഗത്തെയും കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പ്രസിദ്ധീകരിക്കാത്ത ഒരു കൃതിയില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിക്കുന്നത് ചട്ടങ്ങള്‍ ലംഘിക്കുന്നതായും ദേശീയസുരക്ഷയ്ക്ക് ദോഷകരമാണെന്നും ദേശീയ താല്‍പര്യത്തിന് വിരുദ്ധമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

'ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്താണുള്ളത്? നമ്മള്‍ അതിനെക്കുറിച്ച് സംസാരിക്കരുത്. ഇത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്, നമ്മള്‍ അത് ഗൗരവത്തോടെ കാണണം. രാജ്യത്തിന്റെ സുരക്ഷ വളരെ ഗൗരവമേറിയ വിഷയമാണ്, അത് രാഷ്ട്രീയ വിഷയമാക്കരുത്,' റിജിജു പറഞ്ഞു.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അതില്‍ ഒന്നും സംഭവിക്കില്ലെന്നും വെറുതെ ഒരു പ്രശ്‌നം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു. 'ഇംപീച്ച്മെന്റ് പ്രമേയം പാസ്സാക്കാന്‍ അദ്ദേഹത്തിന് (രാഹുല്‍ ഗാന്ധിക്ക്) വേണ്ടത്ര അംഗബലമില്ല. എന്തിനെയാണ് അദ്ദേഹം ഇംപീച്ച് ചെയ്യുന്നത്? അങ്ങനെ സംഭവിക്കുന്ന ഒന്നല്ല ഇത്. പാര്‍ലമെന്റില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറില്ല. അവര്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ്, പക്ഷേ ഒന്നും സംഭവിക്കില്ല,' അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News