ശബരിമല യുവതി പ്രവേശനത്തില്‍ പിണാറിയ സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശന്‍
Alappuzha, 16 ഫെബ്രുവരി (H.S.) ശബരിമല യുവതി പ്രവേശനം പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പ
Vellapaly Natesan


Alappuzha, 16 ഫെബ്രുവരി (H.S.)

ശബരിമല യുവതി പ്രവേശനം പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതുമായി

ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതി പ്രവേശനം ആകാം എന്ന വിധി നിരാശാജനകം എന്നാണ് ആദ്യം മുതലുള്ള നിലപാട്. അതില്‍ മാറ്റമില്ല.. സ്ത്രീ പ്രവേശം നടപ്പാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ്. ജനവികാരം സര്‍ക്കാര്‍ കണ്ടതല്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. അന്ന് അനുകൂലിച്ചവര്‍ ഇന്ന് എതിര്‍ത്തു തുടങ്ങിയെന്ന പറഞ്ഞ അദ്ദേഹം കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്നും ശബരിമലയിലെ ആചാരങ്ങള്‍ മാറ്റപ്പെടേണ്ടത് അല്ലെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ എന്തു ചെയ്യണം എന്നു അവര്‍ തീരുമാനിക്കട്ടെ. സര്‍ക്കാര്‍ യുവതിപ്രവേശനത്തെ എതിര്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജി സുകുമാരന്‍ നായരും വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടിട്ട് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നായിരുന്നു വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ ശരിയും തെറ്റും കോടതി കണ്ടു പിടിക്കട്ടെ. തനിക്ക് ആ കണക്കുകള്‍ അറിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

യുവതീപ്രവേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം എന്ന് എന്‍എസ്എസ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ആവശ്യപ്പെട്ടു. ആചാരം സംരക്ഷിച്ച് സ്ത്രീപ്രവേശനം പാടില്ല എന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍എസ്എസിന് ഒരു നിലപാട് മാത്രമേ ഉള്ളൂ എന്നും സുകുമാര്ന്‍ നായര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴാണ് വിഷയത്തില്‍ കടന്നുവന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അങ്ഹനെ അല്ല. ആചാര സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രത്യേകിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ബെഞ്ചിന്റെ ഭാഗത്ത് നിന്നും ന്യായപൂര്‍ണമായ നടപടി പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാരിന് നിലവില്‍ ഇടപെടാന്‍ കഴിയും, പക്ഷെ കേന്ദ്രസര്‍ക്കാരിന്റ നിലപാട് എന്തെന്ന് വ്യക്തമല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റമില്ലാതെ കഴിഞ്ഞ ആറ് വര്‍ഷമായി മുന്നോട്ടു പോകുന്നു. സര്‍ക്കാര്‍ നിലവില്‍ യുവതീപ്രവേശനത്തിനു വേണ്ടി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസത്തെ തകര്‍ത്തുകൊണ്ടല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടതെന്ന് പറഞ്ഞ അദ്ദേഹം നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരപരാധികളായവര്‍ക്ക് നേരെയുള്ള കേസുകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

---------------

Hindusthan Samachar / Sreejith S


Latest News