ശബരിമലയില്‍ സ്ത്രീപ്രവേശനം പാടില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം; എന്‍എസ്എസ്
Kottayam, 16 ഫെബ്രുവരി (H.S.) ശബരിമല യുവതീപ്രവേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം എന്ന് എന്‍എസ്എസ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആചാരം സംരക്ഷിച്ച് സ്ത്രീപ്രവേശനം പാടില്ല എന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്ന
G.Sukumaran Nair


Kottayam, 16 ഫെബ്രുവരി (H.S.)

ശബരിമല യുവതീപ്രവേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം എന്ന് എന്‍എസ്എസ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആചാരം സംരക്ഷിച്ച് സ്ത്രീപ്രവേശനം പാടില്ല എന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍എസ്എസിന് ഒരു നിലപാട് മാത്രമേ ഉള്ളൂ എന്നും സുകുമാര്ന്‍ നായര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴാണ് വിഷയത്തില്‍ കടന്നുവന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അങ്ഹനെ അല്ല. ആചാര സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രത്യേകിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ബെഞ്ചിന്റെ ഭാഗത്ത് നിന്നും ന്യായപൂര്‍ണമായ നടപടി പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാരിന് നിലവില്‍ ഇടപെടാന്‍ കഴിയും, പക്ഷെ കേന്ദ്രസര്‍ക്കാരിന്റ നിലപാട് എന്തെന്ന് വ്യക്തമല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റമില്ലാതെ കഴിഞ്ഞ ആറ് വര്‍ഷമായി മുന്നോട്ടു പോകുന്നു. സര്‍ക്കാര്‍ നിലവില്‍ യുവതീപ്രവേശനത്തിനു വേണ്ടി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസത്തെ തകര്‍ത്തുകൊണ്ടല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടതെന്ന് പറഞ്ഞ അദ്ദേഹം നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരപരാധികളായവര്‍ക്ക് നേരെയുള്ള കേസുകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

ശബരിമല യുവതീപ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പുതിയ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. ഏപ്രില്‍ ഏഴ് മുതല്‍ ഹര്‍ജികള്‍ തരംതിരിച്ച് വാദം തുടങ്ങാന്‍ കോടതി തീരുമാനിച്ചു.

കോടതിയുടെ നിര്‍ദ്ദേശങ്ങള്‍:

കേസുമായി ബന്ധപ്പെട്ട വിവിധ കക്ഷികള്‍ തങ്ങളുടെ വാദങ്ങള്‍ എഴുതി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാര്‍ച്ച് പതിനാലിന് മുമ്പ് തന്നെ വാദങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഏപ്രില്‍ 21-ന് അധിക വാദങ്ങള്‍ ഉണ്ടെങ്കില്‍ അവയും കോടതിക്ക് മുന്നില്‍ ഹാജരാക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോവിഡ് സാഹചര്യം കാരണമാണ് നേരത്തെ ഈ കേസില്‍ വാദം കേള്‍ക്കല്‍ തടസ്സപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു. പഴയ ഒന്‍പതംഗ ബെഞ്ചില്‍ ഇപ്പോള്‍ സര്‍വീസിലുള്ള ഏക ജഡ്ജി താന്‍ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ അഭിഭാഷകരെ ഓര്‍മ്മിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്:

ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരെ നല്‍കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. യുവതീപ്രവേശം അനുവദിച്ച മുന്‍ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ക്കൊപ്പമാണ് തങ്ങളെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ആചാര സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന നിലപാടാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News