നടന്‍ വിശാലിന് 10 കോടി രൂപ കോടതിയില്‍ കെട്ടിവെക്കാനുള്ള സമയം നീട്ടി നല്‍കാതെ മദ്രാസ് ഹൈക്കോടതി.
Chennai, 17 ഫെബ്രുവരി (H.S.) നടന്‍ വിശാലിന് 10 കോടി രൂപ കോടതിയില്‍ കെട്ടിവെക്കാനുള്ള സമയം നീട്ടി നല്‍കാതെ മദ്രാസ് ഹൈക്കോടതി. ലൈക പ്രൊഡക്ഷന്‍സിന് 57 കോടി രൂപ നല്‍കാന്‍ സിംഗിള്‍ ജഡ്ജ് ഉത്തരവിട്ടതിനെതിരായ അപ്പീലില്‍ സ്റ്റേ ലഭിക്കാനുള്ള ഉപാധിയായിരുന്ന
Vishal


Chennai, 17 ഫെബ്രുവരി (H.S.)

നടന്‍ വിശാലിന് 10 കോടി രൂപ കോടതിയില്‍ കെട്ടിവെക്കാനുള്ള സമയം നീട്ടി നല്‍കാതെ മദ്രാസ് ഹൈക്കോടതി. ലൈക പ്രൊഡക്ഷന്‍സിന് 57 കോടി രൂപ നല്‍കാന്‍ സിംഗിള്‍ ജഡ്ജ് ഉത്തരവിട്ടതിനെതിരായ അപ്പീലില്‍ സ്റ്റേ ലഭിക്കാനുള്ള ഉപാധിയായിരുന്നു ഈ തുക.

2019ല്‍ വിശാല്‍ എടുത്ത 21.29 കോടി രൂപ വായ്പ 30% പലിശയോടെ 57 കോടിയായി മാറിയതാണ് കേസ്.

2025 ജൂണിലാണ് മുതലും പലിശയും തിരിച്ചടയ്ക്കണം എന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ വിശാല്‍ നല്‍കിയ അപ്പീലില്‍ കഴിഞ്ഞ നവംബര്‍ 24ന് ഡിവിഷന്‍ ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. വിശാല്‍ നാല് ആഴ്ചക്കകം 10 കോടി രൂപ കോടതിയില്‍ കെട്ടിവെക്കണമെന്ന ഉപാധിയോടെയായിരുന്നു സ്റ്റേ. ജസ്റ്റിസുമാരായ സി.വി. കാര്‍ത്തികേയന്‍, കെ. കുമാരേഷ് ബാബു അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തുക കെട്ടിവെക്കാന്‍ എട്ട് ആഴ്ച കൂടി സമയം തേടി ഡിസംബര്‍ 18ന് വിശാല്‍ ഡിവിഷന്‍ ബെഞ്ചിന് അപേക്ഷ നല്‍കി. ലൈക പ്രൊഡക്ഷന്‍സിന് നോട്ടീസ് അയക്കുകയും കേസ് പലതവണ മാറ്റിവെക്കുകയും ചെയ്തതോടെ നടന്‍ ആവശ്യപ്പെട്ട സമയപരിധി അവസാനിച്ചു. തുടര്‍ന്ന് അപേക്ഷ അസാധുവായതായി ബെഞ്ച് വിധിച്ചു. സമയം നീട്ടാന്‍ വിസമ്മതിച്ചതോടെ ലൈക പ്രൊഡക്ഷന്‍സിന് 2025 ജൂണിലെ ഉത്തരവ് നടപ്പിലാക്കാനുള്ള എക്‌സിക്യൂഷന്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

വിശാല്‍ കേസില്‍ കുടുങ്ങിയത് ഇങ്ങനെ

'മരുത്' സിനിമ നിര്‍മ്മിക്കാന്‍ 2016ല്‍ വിശാല്‍ ഗോപുരം ഫിലിംസിലെ അന്‍ബുചെഴിയനില്‍ നിന്ന് 21.29 കോടി രൂപ വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ വിശാലിന് കഴിയാഞ്ഞതിനാല്‍ ലൈക ഈ കടം ഏറ്റെടുത്തു. ഗോപുരം ഫിലിംസിന് തുക കൈമാറിയ ശേഷം 2019 സെപ്റ്റംബര്‍ 29ന് ലൈകയും വിശാലും ഒരു കരാറിലെത്തി. ഇതനുസരിച്ച്‌ 2020 ഡിസംബര്‍ 31നകം 30% പലിശയോടെ വായ്പ തിരിച്ചടയ്ക്കണം. കരാര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 2021ല്‍ ലൈക പ്രൊഡക്ഷന്‍സ് വിശാലിനെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തു.

അന്ന് മുതലും പലിശയുമടക്കം 30.05 കോടി രൂപയായിരുന്നു കിട്ടാനുണ്ടായിരുന്നത്. 2025 ജൂണില്‍ ജസ്റ്റിസ് പിടി ആശ ഈ കേസില്‍ മുതലും പലിശയുമടക്കം ആകെ 57 കോടി രൂപ തിരിയടയ്ക്കാന്‍ ഉത്തരവിട്ടു. വിശാല്‍ കരാര്‍ ഒപ്പുവച്ചതും ലംഘിച്ചതും കോടതി ചൂണ്ടിക്കാട്ടി. കരാറില്‍ നിന്ന് പിന്മാറിയത് അംഗീകരിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി.

2003ല്‍ അമിത പലിശ ഈടാക്കുന്നതിനെതിരെ തമിഴ്‌നാട് ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്. ലൈക ചുമത്തുന്ന 30 ശതമാനം പലിശ ഈ നിയമത്തിന് എതിരാണ് എന്ന് വിശാല്‍ കോടതിയില്‍ വാജിച്ചു. എന്നാല്‍ ഇക്കാര്യം ജസ്റ്റിസ് ആശ അംഗീകരിച്ചില്ല. ചെറിയ വായ്പക്കാരെ ഉദ്ദേശിച്ചുള്ള നിയമം വലിയ ഇടപാടുകള്‍ക്ക് ബാധകമല്ലെന്ന് 2010ലെ ഇന്ത്യാബുള്‍സ് കേസില്‍ ഹൈക്കോടതി വ്യക്തമാക്കിയതും അവര്‍ ഓര്‍മ്മിപ്പിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News