Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ഫെബ്രുവരി (H.S.)
സിബിഎസ്‌ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) പത്താം ക്ലാസ് ഗണിത പരീക്ഷയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് വിദ്യാര്‍ഥികള്‍. രാജ്യത്തും വിദേശ കേന്ദ്രങ്ങളിലുമായി പരീക്ഷ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയായിരുന്നു കണക്ക് പരീക്ഷ.
പരീക്ഷയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് അധ്യാപകരും വിദ്യാര്‍ഥികളും പങ്കുവയ്‌ക്കുന്നത്. സിബിഎസ്ഇ നേരത്തെ പുറത്തിറക്കിയ സാമ്പിൾ പേപ്പറുകൾക്ക് അനുസൃതമായി ഗണിത പരീക്ഷയില്‍ ബുദ്ധിമുട്ട് നേരിട്ടുവെന്നും ഒരുകൂട്ടര്‍ പറയുന്നു. എന്നാല്‍, ചോദ്യങ്ങള്‍ കടുപ്പമേറിയല്ലായിരുന്നുവെന്ന് മറ്റൊരു കൂട്ടര്‍ പ്രതികരിച്ചു.
പല ചോദ്യങ്ങളും നേരിട്ടുള്ളതും ഫോർമുല അടിസ്ഥാനമാക്കിയുള്ളതുമായിരുന്നുവെന്നും അഭിപ്രായമുണ്ട്. ചിലതിന് ആശയപരമായ വ്യക്തതയും വിശകലന ചിന്തയും ആവശ്യമാണെന്നും പരീക്ഷയ്ക്ക് പിന്നാലെ അധ്യാപകര്‍ വ്യക്തമാക്കി.
എന്‍സിആര്‍ടിസി നന്നായി പരിശീലിച്ചവർക്ക് പരീക്ഷ എളുപ്പമാകുമെന്ന് സർക്കാർ സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ പറഞ്ഞു. കണക്ക് പരീക്ഷ പേപ്പർ സിലബസ് അധിഷ്‌ഠിതവും വിദ്യാർഥികൾക്ക് അനുയോജ്യവുമായിരുന്നു. എന്‍സിആര്‍ടിസി നന്നായി പരിശീലിച്ചവർക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. സിലബസിന് പുറത്തുള്ള ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല അധ്യാപകന്‍ അഭിപ്രായപ്പെട്ടു.
പ്രതികരിച്ച് വിദ്യാര്‍ഥികള്‍
ഗണിത പരീക്ഷയ്‌ക്ക് പിന്നാലെ പ്രതികരിച്ച് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. പ്രീ-ബോർഡ് പരീക്ഷകളേക്കാൾ എളുപ്പമായിരുന്നു ഈ പേപ്പർ എന്ന് എനിക്ക് തോന്നി. മിക്ക ചോദ്യങ്ങളും എന്‍സിആര്‍ടിസി അടിസ്ഥാനമാക്കിയായിരുന്നു ഡൽഹിയിൽ നിന്നുള്ള ആരവ് ഗുപ്‌ത എന്ന വിദ്യാർഥി പറഞ്ഞു.
എന്നാല്‍ ചില ചോദ്യങ്ങള്‍ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടി വന്നുവെന്ന് ചില വിദ്യാർഥികൾ അഭിപ്രായം രേഖപ്പെടുത്തി. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ അല്‍പ്പം നീളമേറിയവയായിരുന്നു. അതിനാല്‍ ശരിയായ രീതിയില്‍ മനസിലാക്കേണ്ടതിൻ്റെയും ആവശ്യകതയുണ്ട്. ഇല്ലെങ്കില്‍ വളരെ വേഗം തെറ്റാനും സാധ്യതയുണ്ട് ഖജൂരി സ്‌കൂളിലെ സന ഖാൻ പറഞ്ഞു.
മനപാഠമാക്കുന്നവര്‍ക്ക് പണി കൊടുത്ത് കഴിവ് പ്രയോഗിക്കേണ്ട ചോദ്യങ്ങള്‍
ഈ വർഷത്തെ പേപ്പറിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് കഴിവിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുടെ സാന്നിധ്യമായിരുന്നു. ഫോര്‍മുലകള്‍ മനഃപാഠമാക്കി പരീക്ഷ എഴുതുക എന്നതിലപ്പുറം യുക്തിപരമായി പ്രയോഗിക്കുന്നതിലേക്ക് ഇത് നയിച്ചു. “കഴിവിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ചിന്താപൂർവ്വം തയ്യാറാക്കിയതാണ്. യഥാർത്ഥ ജീവിത സന്ദർഭങ്ങളിൽ പ്രയോഗിക്കാന്‍ ഉതകും വിധമാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത് മറ്റൊരു അധ്യാപകൻ പറഞ്ഞു.
പ്രയോഗ കഴിവുകൾ വിലയിരുത്തുന്നതിലേക്ക് സിബിഎസ്ഇ വ്യക്തമായി നീങ്ങുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചില പദപ്രശ്‌നങ്ങൾക്കും കേസ്-പഠന ചോദ്യങ്ങൾക്കും ഘട്ടം ഘട്ടമായുള്ള ചിന്ത ആവശ്യമാണ്. മോഡല്‍ ചോദ്യോത്തരങ്ങള്‍ പരിശീലിച്ച വിദ്യാർഥികൾക്ക് ഇവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണെന്നും അധ്യാപകന്‍ വ്യക്തമാക്കി.
ഗണിത പാഠപുസ്‌തകത്തിലെ 'സർക്കിളുകൾ' അധ്യായത്തില്‍ നിന്ന് വന്ന ചില ചോദ്യങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഈ ചോദ്യങ്ങൾക്ക് ആഴത്തിലുള്ള ചിന്ത ആവശ്യമാണ്. ഫോര്‍മുലകള്‍ യുക്തി അനുസരിച്ച് കൊടുത്താല്‍ മാത്രമെ ഉത്തരത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളുവെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.
“സർക്കിളുകളിൽ നിന്നുള്ള ചോദ്യങ്ങളിൽ ഒന്നിൽ എനിക്ക് അൽപ്പം ആശയക്കുഴപ്പമുണ്ടായിരുന്നു. പക്ഷേ അത് വീണ്ടും വായിച്ചതോട പ്രയോഗിക്കേണ്ട ഫോര്‍മുല മനസിലായി യമുന വിഹാറിൽ നിന്നുള്ള മറ്റൊരു വിദ്യാർഥി പറഞ്ഞു.
കൂടാതെ, മൾട്ടിപ്പിൾ-ചോയ്‌സ് ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് അധ്യാപകര്‍ അവകാശപ്പെട്ടു. അത്യാവശ്യം ബുദ്ധിമുട്ടുള്ളതല്ലെങ്കിലും, ഈ ചോദ്യങ്ങൾക്ക് സമയവും ശ്രദ്ധാപൂർവ്വമായ കണക്കുകൂട്ടലും ആവശ്യമാണെന്ന് അവർ വ്യക്തമാക്കി.
“സെക്ഷൻ ഇ ബുദ്ധിമുട്ടായിരുന്നു. ബാക്കിയുള്ള ചോദ്യങ്ങള്‍ കടുപ്പമേറിയതല്ലായിരുന്നു. പല വിദ്യാർഥികളും പിരിമുറുക്കത്തോടെ കാണപ്പെട്ടു. ചിലർ പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങിയതിനുശേഷം കരയുകയായിരുന്നു മുംബൈയിൽ നിന്നുള്ള മറ്റൊരു വിദ്യാർഥി പറഞ്ഞു.
നേരിട്ടുള്ളതും ആപ്ലിക്കേഷൻ അധിഷ്‌ഠിതവുമായ ചോദ്യങ്ങളുടെ മിശ്രിതമാണിത്. ശരിയായ തയ്യാറെടുപ്പിലൂടെ കൈകാര്യം ചെയ്യാൻ കഴിയുന്ന ചോദ്യപേപ്പറാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആശയങ്ങളെക്കുറിച്ചും സമയം കൃത്യമായി മാനേജ് ചെയ്യുന്നതിലും മികച്ച ധാരണ ആവശ്യമായിരുന്നു. ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഈ പേപ്പർ സിലബസുമായി പൊരുത്തപ്പെടുന്നതുമാണെന്നാണ് അഭിപ്രായം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR