നടി രേഖ രതീഷിനെതിരെ സത്യഭാമ
Kochi, 17 ഫെബ്രുവരി (H.S.) സോഷ്യല്‍ മീഡിയ ബുള്ളിയിംഗിനെതിരെ രംഗത്ത് വന്ന നടി രേഖാ രതീഷിനെ അധിക്ഷേപിച്ച്‌ കലാമണ്ഡലം സത്യഭാമ. കഴിഞ്ഞ ദിവസമാണ് രേഖാ രതീഷ് തന്നെ ചില യൂട്യൂബേഴ്‌സ് തേജോവധം ചെയ്യുകയാണ് എന്ന് ആരോപിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ടത്.
Kalamandalam Satyabhama


Kochi, 17 ഫെബ്രുവരി (H.S.)

സോഷ്യല്‍ മീഡിയ ബുള്ളിയിംഗിനെതിരെ രംഗത്ത് വന്ന നടി രേഖാ രതീഷിനെ അധിക്ഷേപിച്ച്‌ കലാമണ്ഡലം സത്യഭാമ. കഴിഞ്ഞ ദിവസമാണ് രേഖാ രതീഷ് തന്നെ ചില യൂട്യൂബേഴ്‌സ് തേജോവധം ചെയ്യുകയാണ് എന്ന് ആരോപിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ടത്.

സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിസംബോധന ചെയ്ത് കൊണ്ടുളള വീഡിയോയില്‍ ഇത്തരം യൂട്യൂബേഴ്‌സിന് എതിരെ നടപടി എടുക്കണം എന്നും രേഖ ആവശ്യപ്പെട്ടിരുന്നു.

രേഖാ രതീഷ് അഞ്ചാം തവണയും വിവാഹിതയാകുന്നു എന്ന തരത്തില്‍ യൂട്യൂബ് അടക്കമുളള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം യൂട്യൂബേഴ്‌സ് കാരണം തനിക്ക് ജീവിക്കാന്‍ പറ്റുന്നില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ഇവരാണെന്നും വ്യക്തമാക്കി രേഖ രതീഷ് രംഗത്ത് വന്നത്.

കലാമണ്ഡലം രാമകൃഷ്ണന്‍ മുതല്‍ സ്‌നേഹ ശ്രീകുമാര്‍ വരെയുളള കലാകാരന്മാരെ അധിക്ഷേപിച്ചും നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചുമടക്കം വൈറലായ നര്‍ത്തകി കലാമണ്ഡലം സത്യഭാമ ഇപ്പോള്‍ രേഖ രതീഷിന് എതിരെയും രംഗത്ത് വന്നിരിക്കുകയാണ്. സാരി മാറുന്നത് പോലെ കല്യാണം നടത്തിയാല്‍ സോഷ്യല്‍ മീഡിയയിലെ ആളുകള്‍ വെറുതേ ഇരിക്കുമോ എന്നാണ് സത്യഭാമ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കലാമണ്ഡലം സത്യഭാമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ''എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യല്‍ മീഡിയാ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങള്‍? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാല്‍ പോരെ റോക്കറ്റില്‍. നിങ്ങള്‍ ഒരു പബ്ലിക് ഫിഗർ ആയത് കൊണ്ടാണ് ഇത്രക്കും ടെൻഷൻ. കുറച്ച്‌ നാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ.. എല്ലാം റെഡി ആകും ഓകെ''.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News