Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ഫെബ്രുവരി (H.S.)
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി.
ഫെബ്രുവരി 20 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്തുടനീളം 200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പ്പര്യവും നിര്‍ദിഷ്ട യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്ലൈനായി, തപാല്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ആവശ്യമായ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളെ നേരിട്ടുള്ള നിയമനത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. SCDD/436/2025-A2 (DEV A) ആണ് റിക്രൂട്ട്മെന്റ് നമ്പര്‍. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 21 വയസിനും 45 വയസിനും ഇടയിലായിരിക്കണം. അംഗീകൃത ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8,000 രൂപ ഓണറേറിയമായി ലഭിക്കും. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരുവിധ അപേക്ഷാ ഫീസും നല്‍കേണ്ടതില്ല. ഉദ്യോഗാര്‍ത്ഥികള്‍ തപാല്‍ വഴി മാത്രമേ അപേക്ഷകള്‍ അയക്കേണ്ടതുള്ളൂ. അപേക്ഷാ നടപടിക്രമങ്ങളെയും മറ്റ് വിശദാംശങ്ങളെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാണ്.
യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനായി രേഖാ പരിശോധന, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ ഉള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ അഭിമുഖീകരിക്കേണ്ടി വരും. എല്ലാ ഘട്ടങ്ങളിലും മികവ് പുലര്‍ത്തുന്നവര്‍ക്ക് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാന്‍, ആദ്യം www.scdd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഹോം പേജില്‍ റിക്രൂട്ട്‌മെന്റ് / കരിയര്‍ / അഡ്വര്‍ടൈസിംഗ് വിഭാഗത്തില്‍ നിന്ന് കോര്‍ഡിനേറ്റര്‍ തസ്തികയുടെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം കണ്ടെത്തുക. പൂര്‍ണ്ണമായ വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ മനസിലാക്കണം. വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് കൃത്യമായി പൂരിപ്പിക്കുക. പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ചേര്‍ക്കണം.
അപേക്ഷിക്കുന്ന കവറിന് മുകളില്‍ 'കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ' എന്ന് നിര്‍ബന്ധമായും രേഖപ്പെടുത്തണം. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ തെറ്റുകള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭാവി ഉപയോഗത്തിനായി അപേക്ഷയുടെ ഒരു പകര്‍പ്പ് സൂക്ഷിക്കുന്നത് നല്ലതാണ്. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
തിരുവനന്തപുരം - 20, പാലക്കാട് - 13, കൊല്ലം - 23, മലപ്പുറം - 05, പത്തനംതിട്ട - 12, കോഴിക്കോട് - 12, ആലപ്പുഴ- 19, വയനാട്- 02, കോട്ടയം- 15, കണ്ണൂര്‍- 08, ഇടുക്കി- 12, കാസര്‍ഗോഡ്- 06, എറണാകുള- 18, തൃശ്ശൂര്‍ 35 എന്നിങ്ങനെയാണ് ഒഴിവുകള്‍.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR