കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ എല്ലാ മെമു ട്രെയിനുകളുടെയും കോച്ചുകളുടെ എണ്ണം കൂട്ടി.
Thiruvananthapuram, 17 ഫെബ്രുവരി (H.S.) കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ എല്ലാ മെമു ട്രെയിനുകളുടെയും കോച്ചുകളുടെ എണ്ണം കൂട്ടി. എട്ടില്‍ നിന്ന് 12 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. മാര്‍ച്ച്‌ ഒന്ന് മുതല്‍ 12 കോച്ചുള്ള ട്രെയിനുകളാണ് സര്
MEMU trains


Thiruvananthapuram, 17 ഫെബ്രുവരി (H.S.)

കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ എല്ലാ മെമു ട്രെയിനുകളുടെയും കോച്ചുകളുടെ എണ്ണം കൂട്ടി.

എട്ടില്‍ നിന്ന് 12 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. മാര്‍ച്ച്‌ ഒന്ന് മുതല്‍ 12 കോച്ചുള്ള ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ഇതോടെ ട്രെയിനിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എട്ട് കോച്ചുകള്‍ മാത്രമായതിനാല്‍ പലപ്പോഴും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.

വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം പുതിയ തീരുമാനം നേട്ടമാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. റെയില്‍വെ മന്ത്രാലയത്തോട് നിരന്തരം ഈ വിഷയം ആവശ്യപ്പെട്ടുവരികയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. നേരത്തെ രണ്ട് മെമു ട്രെയിനുകള്‍ 12 കോച്ചാക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ എല്ലാ മെമു ട്രെയിനുകളും കോച്ചുകള്‍ കൂട്ടി.

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ കുറിപ്പ് വായിക്കാം: ''കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ മുഴുവന്‍ മെമ്മു ട്രെയിനുകളും 8 കോച്ചുകളില്‍ നിന്ന് 12 കോച്ചുകളാക്കി ഉയര്‍ത്തും. 2026 മാര്‍ച്ച്‌ 1 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.

ദിവസേന ഈ റൂട്ടുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ അത്യധികം തിരക്ക് മൂലം ദീര്‍ഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. യാത്രക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച്‌ ട്രെയിനുകളുടെ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രാലയത്തോടും ദക്ഷിണ റെയില്‍വേ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച കൊല്ലം എറണാകുളം റൂട്ടിലെ രണ്ട് മെമ്മു സര്‍വീസുകള്‍ 12 കോച്ചുകളാക്കി ഉയര്‍ത്തിയിരുന്നു. ശേഷിക്കുന്ന സര്‍വീസുകളും വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ മുഴുവന്‍ ബന്ധപ്പെട്ട ട്രെയിനുകളും 12 കോച്ചുകളാക്കി ഉയര്‍ത്താന്‍ തീരുമാനമായിരിക്കുന്നത് സന്തോഷകരമാണ്.

കോച്ചുകളുടെ വര്‍ധനവോടെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയുകയും കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി ഇടപെടല്‍ തുടരും.''

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News