തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് വീണ്ടും തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
Kochi, 17 ഫെബ്രുവരി (H.S.) തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍മന്ത്രി ആന്റണ്ി രാജുവിന് വീണ്ടും തിരിച്ചടി. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തളളി. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേട്ട് കോടതി 3 വര്‍ഷം തടവുശിക്ഷയും
Antony Raju


Kochi, 17 ഫെബ്രുവരി (H.S.)

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍മന്ത്രി ആന്റണ്ി രാജുവിന് വീണ്ടും തിരിച്ചടി. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തളളി. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേട്ട് കോടതി 3 വര്‍ഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹര്‍ജി നല്‍കിയത്.

ലഹരി വസ്തുവുമായി പിടിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പൗരന്‍ സാല്‍വദോര്‍ സാര്‍ലിയെ രക്ഷപ്പെടുത്താന്‍ വിചാരണ സമയത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി റദ്ദാക്കണമെന്ന കേസ് പരിഗണിച്ചത്. നെടുമങ്ങാട് മജിസ്ട്രേട്ട് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തു.

1990 ഏപ്രില്‍ 4ന് അടിവസ്ത്രത്തില്‍ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പൗരന്‍ സാല്‍വദോര്‍ സാര്‍ലിയെ രക്ഷപ്പെടുത്താന്‍ വിചാരണ സമയത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേട്ട് കോടതി മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചത്. 10 വര്‍ഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ക്ലാര്‍ക്ക് ജോസിന്റെ സഹായത്തോടെ കോടതിയില്‍നിന്ന് പുറത്തേയ്ക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയില്‍ വയ്ക്കുകയായിരുന്നു.

തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് നാലു വര്‍ഷത്തിനു ശേഷം ഹൈക്കോടതി സാല്‍വദോറിനെ വെറുതെ വിട്ടത്. ഈ കേസില്‍ തെളിവു നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കല്‍ എന്നിവയ്ക്കാണ് ആന്റണി രാജുവിനെതിരെ കേസെടുത്തത്. നേരത്തേ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ഹര്‍ജിയില്‍ ശിക്ഷാവിധി ജില്ലാ സെഷന്‍സ് കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

കോടതി ശിക്ഷിച്ചതോടെ ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് ആയോഗ്യനാക്കിയിരുന്നു. ശിക്ഷ ഒഴിവാക്കിയാലും ആയോഗ്യ നിലന്‍ക്കും. ആറു വര്‍ഷത്തേക്ക് മത്സരിക്കാനും കഴിയില്ല.

---------------

Hindusthan Samachar / Sreejith S


Latest News