ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കാന്‍ ആലോചന; ഉത്തരവ് ഉടന്‍
Thiruvanathapuram, 17 ഫെബ്രുവരി (H.S.) സംസ്ഥാനത്തു ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ നീക്കം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങി. രാത്രിയില്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തനം നീട്ടനാണ് ആലോചിക്കുന്നത്. എക്‌സൈസ് വകുപ്പ് ഇതുസംബന്ധിച്ച് വിവിധ വകുപ്
bar


Thiruvanathapuram, 17 ഫെബ്രുവരി (H.S.)

സംസ്ഥാനത്തു ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ നീക്കം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങി. രാത്രിയില്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തനം നീട്ടനാണ് ആലോചിക്കുന്നത്. എക്‌സൈസ് വകുപ്പ് ഇതുസംബന്ധിച്ച് വിവിധ വകുപ്പുകളുമായി ആലോചന നടത്തി. തത്വത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ട്.

മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സമയം രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കാനാണ് നീക്കം. നിലവില്‍ ഇത് രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഇപ്പോള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാം. അതേസമയം അതിനു സമീപപ്രദേശത്തുള്ള ബാറുകള്‍ക്ക് ഇതു ബാധകമായിരുന്നില്ല. ഇതില്‍ ബാറുടമകള്‍ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് എല്ലാ ബാറുകളുടെയും പ്രവര്‍ത്തന സമയം നീട്ടാനുള്ള ആലോചന.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് പുലര്‍ച്ചെ 3 മണി വരെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ബിസിനസ് ടൂറിസത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ചകള്‍, മേളകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി പുലര്‍ച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതിയുണ്ട്. ഇതിനായി പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. 2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാര്‍ ലൈസന്‍സുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 289 ബവ്‌കോ ഔട്ലെറ്റുകള്‍ക്കു പുറമേയാണിത്.

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കണം എന്ന നിര്‍ദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. വിനോദ് സഞ്ചാര വകുപ്പാണ് ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇക്കാര്യം സര്‍ക്കാര്‍ സജീവമായി തന്നെ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News