Enter your Email Address to subscribe to our newsletters

Kochi, 17 ഫെബ്രുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ ഇഡി ചോദ്യം ചെയ്യുന്നു. 11 മണി കഴിഞ്ഞാണ് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ നടന്‍ എത്തിയത്. ചോദ്യം ചെയ്യലിന് ഹാരാകണം എന്ന ആവശ്യപ്പെട്ട് ജയറാമിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടന്‍ ഓഫീസില്‍ എത്തിയത്. ശബരിമല എന്ന് പറയുന്നത് മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണെന്ന് ജയറാം പറഞ്ഞു.
''എത്രയോ ക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനും അവര്‍ എത്തുന്ന പുണ്യസ്ഥലമാണ്. കൊള്ള നടന്നിട്ടുണ്ടെങ്കില്‍ അവരെ വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. 38 വര്‍ഷത്തോളമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഓരോ പരിപാടിക്കും ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. പലയിടത്തും പോയിട്ടുണ്ട്. അങ്ങനെയാണ് ഇവിടെയും പോയത്. സത്യം വെളിച്ചത്തു വരണം. കാര്യങ്ങള്‍ ചോദിച്ചറിയാനാണ് എന്നെ വിളിപ്പിച്ചത്. എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെ. കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ. അയ്യപ്പന്‍ അവരെ വെറുതെ വിടുമോ. അമ്പത് വര്‍ഷമായി ശബരിമലയില്‍ പോകുന്നയാളാണ് ഞാന്‍'' - ജയറാം പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇത് നടന്നത്. കൂടാതെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടന്ന പൂജയിലും ജയറാം പങ്കെടുത്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ചുളള വിശദമായ ചോദ്യം ചെയ്യലാണ് ഇഡി ലക്ഷയമിടുന്നത്.
നേരത്തെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളായവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഇഡ് ചോദ്യം ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S