Enter your Email Address to subscribe to our newsletters

Alappuzha, 17 ഫെബ്രുവരി (H.S.)
മുസ്ലിം ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പോരെന്നാണ് മുസ്ലിം ലീഗിന്റെ നിലപാടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗനാദത്തില്‍ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. ലീഗ് പുതിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നു. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണ്. മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷത്തിനുള്ള മുന്നറിയിപ്പാണ്. മുസ്ലിങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ലീഗ് നേതാക്കളുടെ പ്രസ്താവനയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
അധികാര പങ്കാളിത്തം ഔദാര്യമല്ല. അടികൊള്ളാന്‍ പിന്നോക്കക്കാര്‍, അധികാരത്തിലേറാന്‍ മറ്റുള്ളവര്‍ എന്നാണ് സ്ഥിതിയെന്ന് അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഭൂരിപക്ഷ സമുദായങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. ഈഴവര്‍ക്കുള്‍പ്പെടെ സമുദായ ചിന്തയില്ല. ഈഴവര്‍ ഉള്‍പ്പെടെ ഭൂരിപക്ഷ ജനങ്ങള്‍ തമ്മില്‍ തല്ലി നശിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കണം. ഇല്ലെങ്കില്‍ ചോദിച്ചു വാങ്ങണം. അധികാര പങ്കാളിത്തത്തില്‍ എത്തിയാലേ സാമൂഹ്യ നീതി ഉറപ്പാകൂ. അതിനായി വിലപേശേണ്ടിവരും. അര്‍ഹതപ്പെട്ടത് നിഷേധിക്കുന്നവര്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കണം. പ്രതികരിച്ചില്ലെങ്കില്‍ തുടച്ചു നീക്കപ്പെടുമെന്നും വെള്ളാപ്പളളി ലേഖനത്തില്‍ പറയുന്നു
കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തിലില്ലാത്തതിനാല്‍, ഇനി അധികാരത്തില്‍ വന്നാല്‍ ആ പത്ത് വര്‍ഷത്തെ കുറവ് കൂടി നികത്തുന്ന തരത്തില്‍ എല്ലാം സ്വന്തമാക്കാന്‍ ലീഗ് ശ്രമിക്കും. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിറുത്തിയാല്‍ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് നഷ്ടക്കച്ചവടമായിരുന്നെന്ന് വെള്ളാപ്പള്ളി പറയുന്നു.
---------------
Hindusthan Samachar / Sreejith S