ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറി; സതീശന്റെ റാലിയില്‍സുരേഷ്
Palakkad, 17 ഫെബ്രുവരി (H.S.) യുഡിഎഫിന്റെ പുതുയുഗയാത്രയില്‍ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷ്. പാലക്കാട് ജില്ലയിലെ സമാപന സമ്മേളന വേദിയില്‍ വെച്ച് എ. സുരേഷിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാള്‍ അണിയിച്ച് യുഡിഎഫിലേക്ക് സ്വാ
A SURESH


Palakkad, 17 ഫെബ്രുവരി (H.S.)

യുഡിഎഫിന്റെ പുതുയുഗയാത്രയില്‍ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷ്. പാലക്കാട് ജില്ലയിലെ സമാപന സമ്മേളന വേദിയില്‍ വെച്ച് എ. സുരേഷിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാള്‍ അണിയിച്ച് യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു.

ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറിയെന്ന് എ. സുരേഷ് പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സര്‍ക്കാര്‍ തുടരണോ വേണ്ടയോ എന്ന് ചിന്തിക്കുന്ന ആയിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഭരണത്തെ സ്‌നേഹിക്കുന്നവരുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആയിരക്കണക്കിനാളുകള്‍ അസംതൃപ്തരാണ്. വിഎസിന് വിധിച്ചത് ക്യാപിറ്റല്‍ പണിഷ്‌മെന്റ് ആണ്. അതേ ക്യാപിറ്റല്‍ പണിഷ്‌മെന്റ് ആണ് തനിക്ക് ലഭിച്ചതെന്നും സുരേഷ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യാത്രയില്‍ പങ്കുചേരുമെന്ന് സുരേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ എപ്പോഴും സ്വതന്ത്ര നിലപാട് കാത്തുസൂക്ഷിക്കുന്ന ആളാണെന്നും കേരളത്തില്‍ ഇടതുപക്ഷ മനസ്സ് ശോഷിച്ചുപോകാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നവരില്‍ ഒരാളാണെന്നും സുരേഷ് പറഞ്ഞു.

സിപിഎമ്മിന് മൂല്യശോഷണം സംഭവിച്ചിട്ടുണ്ടെന്നും സഖാക്കള്‍ക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി രേഖകളില്‍ തന്നെ പറയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുത്തല്‍ പ്രക്രിയ നടക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ലെന്നും സുരേഷ് പറഞ്ഞു.കഴിഞ്ഞ 13 വര്‍ഷമായി താന്‍ പലതവണ അപമാനിക്കപ്പെട്ടതായും നിരവധി കത്തുകള്‍ നല്‍കിയിട്ടും പാര്‍ട്ടി നേതൃത്വം മറുപടി പോലും നല്‍കിയില്ലെന്നും സുരേഷ് പറഞ്ഞു. തന്നെ പാര്‍ട്ടി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനുള്ള പ്രാദേശിക ഘടകത്തിന്റെ തീരുമാനം മേല്‍ക്കമ്മിറ്റി ഇടപെട്ട് തടഞ്ഞു.മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി നില്‍ക്കാന്‍ പ്രയാസമില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ നിലപാടില്‍ മാറ്റം ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

---------------

Hindusthan Samachar / Sreejith S


Latest News