അജിത് പവാറിൻ്റെ മരണത്തിൽ ദുരൂഹത: വ്യോമയാന മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് രോഹിത് പവാർ
Mumbai, 18 ഫെബ്രുവരി (H.S.) മഹാരാഷ്‌ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി എൻസിപി എംഎൽഎ രോഹിത് പവാർ. മുംബൈയിൽ
ROHIT PAWAR


Mumbai, 18 ഫെബ്രുവരി (H.S.)

മഹാരാഷ്‌ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി എൻസിപി എംഎൽഎ രോഹിത് പവാർ. മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് ആവശ്യമുന്നയിച്ചത്.

തൻ്റെ അമ്മായിയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ ഉൾപ്പെടെയുള്ള എൻസിപി നേതൃത്വം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടത് നല്ലതാണെന്ന് രോഹിത് പറഞ്ഞു. താൻ ഉന്നയിച്ച നിരവധി വിഷയങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രോഹിത് പറഞ്ഞു.

എൻ്റെ അമ്മാവന് നീതി ആവശ്യപ്പെട്ടതിനെ തുടർന്ന് ട്രോളുകൾ ഇറക്കി എന്നെ ബിജെപി വിമർശിച്ചത് എന്തിനാണെന്ന് എനിക്ക് മനസിലാക്കുന്നില്ല. അപകടത്തിന് ഒരു രാഷ്‌ട്രീയ കോണുണ്ടെങ്കിൽ അതിന് രണ്ട് സാധ്യതകളാണുള്ളതെന്നും രോഹിത് പറഞ്ഞു.

അതിൽ ഒന്ന് ശരത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്‌പി) എൻസിപിയിൽ ലയിച്ചതിന് ശേഷം എൻഡിഎയിൽ ചേരുമെന്ന അഭ്യൂഹം. രണ്ട്, ലയനത്തിന് ശേഷം അജിത് പവാർ എൻഡിഎയിൽ നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹവുമായിരുന്നുവെന്നും രോഹിത് പറഞ്ഞു.

ജനുവരി 28 നാണ് അജിത് പവാർ വിമാനപകടത്തിൽ മരിച്ചത്. ബാരാമതിയിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെ അജിത്ത് പവാറും സംഘവും സഞ്ചരിച്ച വിമാനം തകർന്നുവീണ് അഗ്നിഗോളമായി മാറിയത്. കഴിഞ്ഞ ദിവസവും അജിത് പവാറിൻ്റെ ബന്ധുവായ എൻസിപി എംഎൽഎ രോഹിത് വിമാനാപകടത്തെക്കുറിച്ച് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു.

നേരത്തെ അജിത്തിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രിയും അജിത്തിൻ്റെ ഭാര്യയുമായ സുനേത്ര പവാറും എൻസിപിയുടെ മുതിർന്ന നേതാക്കളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടിരുന്നു. മുതിർന്ന എൻസിപി നേതാക്കളായ സുനിൽ താക്കറെ, പ്രഫുൽ പട്ടേൽ, ഹസൻ മുഷ്‌രിഫ്, മൂത്ത മകൻ പാർത്ഥ് പവാർ എന്നിവരോടൊപ്പമായിരുന്നു സുനേത്ര പവാർ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മുൻപും അജിത് പവാറിൻ്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് രോഹിത്ത് രംഗത്തെത്തിയിരുന്നു. ബരാമതിയിലെ വിമാനാപകടം കാഴ്‌ച പരിധിയിലെ പ്രശ്‌നമാണെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ അതല്ല കാരണമെന്നും ഈ പ്രസ്‌താവനയിൽ എന്തോ തകരാറുണ്ടെന്നുമായിരുന്നു രോഹിത് പറഞ്ഞത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News