എപ്സ്റ്റീൻ ഫയല്‍ വിവാദം: മുന്‍ ബ്രിട്ടീഷ് രാജകുടുംബാം​ഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സര്‍ അറസ്റ്റിൽ
London, 19 ഫെബ്രുവരി (H.S.) ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ മുന്‍ ബ്രിട്ടീഷ് രാജകുടുംബാം​ഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സര്‍ അറസ്റ്റിൽ. ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്‌തതിലാണ് യുകെ പൊലീസിൻ്റെ നടപടി. തൻ്റെ 66-ാം ജന്മദ
Andrew Mountbatten-Windsor,


London, 19 ഫെബ്രുവരി (H.S.)

ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ മുന്‍ ബ്രിട്ടീഷ് രാജകുടുംബാം​ഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സര്‍ അറസ്റ്റിൽ. ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്‌തതിലാണ് യുകെ പൊലീസിൻ്റെ നടപടി. തൻ്റെ 66-ാം ജന്മദിനത്തിലാണ് ആന്‍ഡ്രൂ അറസ്റ്റിലായത്.

സർക്കാര്‍ ഓഫിസില്‍ മോശം പെരുമാറ്റം കാരണമാണ് അറസ്റ്റ് നടത്തിയതെന്നാണ് പൊലീസ് വിശദീകരണം. കേസിൻ്റെ കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടില്ല. സാൻഡ്രിംഗ്ഹാമിലുള്ള വീട്ടിൽ പൊലീസെത്തിയാണ് മൗണ്ട് ബാറ്റൺ-വിൻഡ്‌സറിനെ അറസ്റ്റ് ചെയ്‌തത്.

യുകെ വ്യാപാര ദൂതനായിരുന്ന കാലഘട്ടത്തില്‍ രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകള്‍ ജെഫ്രി എപ്‌സ്റ്റീന്‍ കൈമാറി എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. എപ്‌സ്റ്റീനെതിരെയുള്ള യുഎസ് അന്വേഷണത്തിൽ ശേഖരിച്ച ദശലക്ഷക്കണക്കിന് പേജുകളുള്ള രേഖകൾ പുറത്തുവന്നതിനെ തുടർന്നാണ് ഈ വിലയിരുത്തൽ.

ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ദേശീയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അറസ്റ്റിലായ ആളുടെ പേര് വെളിപ്പെടുത്തില്ലെന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിൻ്റെ സമഗ്രത സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമിൽ മാർക്ക് ചെയ്യാത്ത പൊലീസ് കാറുകൾ സന്ദർശിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. കൂടാതെ സാധാരണ വസ്ത്രം ധരിച്ച ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ വീടിന് പുറത്ത് ഒത്തുകൂടുന്നതും കാണിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടന്നത്.

ജെഫ്രി എപ്‌സ്റ്റീനുമായുള്ള ആന്‍ഡ്രൂവിൻ്റെ ദീര്‍ഘകാല സൗഹൃദം നേരത്തെ തന്നെ വലിയ വിവാദമായിരുന്നു. ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിൻ്റെ രാജകീയ പദവികള്‍ നേരത്തെ നീക്കം ചെയ്‌തിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്‌ച പുറത്ത് വന്ന ചില കണ്ടെത്തലുകള്‍ വീണ്ടും ആന്‍ഡ്രുവിന് കനത്ത തിരിച്ചടിയായി. തുടര്‍ന്നാണ് അറസ്റ്റിന് കാരണമായതും.

എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനും നിലവിലെ ചാള്‍സ് രാജാവിൻ്റെ സഹോദരനുമാണ് അറസ്റ്റിലായ ആന്‍ഡ്രു. അതേസമയം ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ പിന്തടര്‍ച്ചവകാശം റദ്ദാക്കലുമായി ബന്ധപ്പെട്ട് യോര്‍ക്ക് എംപി കഴിഞ്ഞ ദിവസം ആവശ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബറില്‍ കിങ് ചാര്‍സ് ഇദ്ദേഹത്തിൻ്റെ പദവികള്‍ ഔദ്യോഗികമായി റദ്ദാക്കിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News