സിപിഎമ്മിനെ വീണ്ടും ആശങ്കയിലാക്കി പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു.
Palakkad, 19 ഫെബ്രുവരി (H.S.) നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് വിമതനായി മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ സിപിഎമ്മിനെ വീണ്ടും ആശങ്കയിലാക്കി പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. 2021ലാണ് പികെ ശശി കെടിഡിസി ചെയർമാനായത്. ജില്ലാ കമ്
P K Sasi


Palakkad, 19 ഫെബ്രുവരി (H.S.)

നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് വിമതനായി മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ സിപിഎമ്മിനെ വീണ്ടും ആശങ്കയിലാക്കി പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. 2021ലാണ് പികെ ശശി കെടിഡിസി ചെയർമാനായത്. ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തപ്പെട്ടതിനെത്തുടർന്ന് വിട്ടുനിൽക്കുന്ന ശശി യുഡിഎഫിലേക്ക് ചേക്കേറുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയിൽ നിന്നും പികെ ശശി വിട്ടുനിന്നത് ചർച്ചയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാൽ വിട്ടുനിൽക്കുകയാണെന്നാണ് ശശി അറിയിച്ചത്. നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. യാത്രയിൽ പങ്കെടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ശശി മറുപടി നൽകിയിരുന്നില്ല. അടുത്ത മാസം 5-ാം തിയതി ഒപ്പം നിൽക്കുന്ന നേതാക്കളുടെ യോഗം വിളിക്കാനുള്ള തയ്യാറെടുപ്പിലാണ് ശശി.

നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശശിയെ അനുകൂലിക്കുന്നവർ ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ശശിയുമായി പ്രശ്‌നമുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം ബ്രാഞ്ച് കമ്മിറ്റിയിൽത്തന്നെ ഇരിക്കുന്നതെന്നും എംവി ഗോവിന്ദൻ ഒറ്റപ്പാലത്ത് പറഞ്ഞിരുന്നു. അഴിമതിയാരോപണങ്ങൾ ഉന്നയിച്ച് പാർട്ടി നടപടി നേരിട്ട ശശിയെ പാർട്ടി സംസ്ഥാന സെക്രട്ടറി പൂർണമായും തള്ളിപ്പറഞ്ഞതോടെ ഇനി പാർട്ടിയിൽ ഇടമില്ലെന്ന സന്ദേശമാണ് നൽകിയത്.

പാർട്ടി നടപടിപാലക്കാട് സിപിഎമ്മിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിൽക്കുന്ന വിമത പ്രവർത്തനങ്ങൾ ശശിയുടെ നേതൃത്വത്തിലാണെന്നാണ് സിപിഎം വിലയിരുത്തൽ. കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് കൊഴിഞ്ഞാമ്പാറയിലും മറ്റും പാർട്ടിയിൽ വലിയൊരു വിഭാഗം നേതൃത്വവുമായി ഇടഞ്ഞതും അവർ പ്രത്യേക വിഭാഗമായി മാറിയതും. പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പികെ ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കാൻ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമായിരുന്നു തീരുമാനിച്ചത്.

മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളജിൻ്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് ശശിക്കെതിരെ ഉയർന്നത്. ഫണ്ട് ക്രമക്കേടുകളടക്കം ഗുരുതര ആരോപണങ്ങളെത്തുടർന്നാണ് ശശിക്കെതിരെ പാർട്ടി നടപടിയുണ്ടായത്. പാർട്ടി അന്വേഷണ കമ്മിഷൻ്റെ ശിപാർശയിലായിരുന്നു നടപടി. കെടിഡിസി ചെയർമാൻ സ്ഥാനമടക്കമുള്ളവയിൽ നിന്ന് ശശിയെ മാറ്റി നിർത്തിയിരുന്നില്ല. ഈ സ്ഥാനങ്ങളിൽ നിന്നും ശശിയെ മാറ്റണമെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നിരുന്നു.

ശശിയുടെ പ്രതികരണംസിപിഎം വിടാൻ തനിക്ക് പദ്ധതിയില്ലെന്ന് ശശി നേരത്തെ പ്രതികരിച്ചിരുന്നു. കോൺഗ്രസിൽ നിന്നും ക്ഷണം ലഭിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്ന് പാർട്ടിക്ക് തോന്നിയാൽ തിരിച്ചെടുക്കും. തൻ്റെ പ്രവർത്തന പാരമ്പര്യം അറിയാത്ത ചിലരാണ് തനിക്കെതിരെ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതെന്നും ശശി പ്രതികരിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News