കേരള സ്റ്റോറിക്കെതിരെ പൊട്ടിത്തെറിച്ച്‌ രാഹുല്‍ ഈശ്വര്‍
Thiruvananthapuram, 19 ഫെബ്രുവരി (H.S.) കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ വിമർശനം ശക്തമാവുകയാണ്. നിർബന്ധിത മതപരിവർത്തനവും ലൌ ജിഹാദും ബീഫും അടക്കമുളള വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് കേരളത്തെ അധിക്ഷേപിക്കുന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നല്‍കിയതിന് എതിര
Rahul Ishwar


Thiruvananthapuram, 19 ഫെബ്രുവരി (H.S.)

കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ വിമർശനം ശക്തമാവുകയാണ്. നിർബന്ധിത മതപരിവർത്തനവും ലൌ ജിഹാദും ബീഫും അടക്കമുളള വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് കേരളത്തെ അധിക്ഷേപിക്കുന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നല്‍കിയതിന് എതിരെയും ചോദ്യങ്ങള്‍ ഉയരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുളള ചിലർ ചിത്രത്തെ ന്യായീകരിച്ചും രംഗത്തുണ്ട്. അതേസമയം കേരള സ്റ്റോറി 2 ട്രെയിലറിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് രാഹുല്‍ ഈശ്വർ.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍: ''ഗാന്ധിജിയെ കൊന്നവരുടെ കേരള സ്റ്റോറി 2. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെവാദികളുടെ മനസ്സുള്ളവര്‍ക്ക് മാത്രമേ കേരള സ്‌റ്റോറി 2 പോലെ ഉളള ഒരു വൃത്തികെട്ട ഉളുപ്പില്ലാത്ത നാണമില്ലാത്ത ചീപ്പ് ആന്‍ഡ് വള്‍ഗര്‍ പ്രൊപ്പഗാന്‍ഡ എടുക്കാന്‍ കഴിയൂ. ഇതിന്റെ ട്രെയിലര്‍ കണ്ടാല്‍ നമുക്ക് രക്തം തിളക്കും. ഒരു ഉളുപ്പും നാണവും ഇല്ലാതെ തന്തയില്ലായ്മ പറയാന്‍ മടിയില്ലാത്തവര്‍ ചെയ്തിരിക്കുന്ന ഒരു സാധനമാണിത്.

ട്രെയിലറിലെ ചില ഭാഗങ്ങള്‍ അത്യന്തം പ്രകോപനപരമാണ്. ഇത് കണ്ട മുസ്ലീം സഹോദരങ്ങളോട് അഭ്യര്‍ത്ഥിക്കാനുളളത് നിങ്ങള്‍ക്കതില്‍ വേദനയും വിഷമവും ദേഷ്യവും തോന്നും. പക്ഷേ ഓര്‍ക്കുക, മഹാത്മാ ഗാന്ധിയെ ഇവര്‍ വെറുതെ വിട്ടില്ല, പിന്നെയാണോ നിങ്ങളെ. ഇതേപോലുളള തീവ്ര വലത് പക്ഷ പ്രൊപ്പഗാന്‍ഡ പൊളിച്ചടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.

വൃത്തികെട്ട ആഭാസമാണ് ഈ സാധനം. ഒരു ഹിന്ദു പെണ്‍കുട്ടി പറയുന്നു പട്ടിണി കിടന്ന് മരിച്ചാലും ബീഫ് കഴിക്കില്ല എന്ന്. അപ്പോള്‍ രണ്ട് മുസ്ലീം സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് അവളെ പിടിച്ചിരുത്തി മൂക്ക് പൊത്തി അവളുടെ വായിലേക്ക് ബീഫ് കുത്തിക്കയറ്റുന്നു. ഇത് മനപ്പൂര്‍വ്വം മുസ്ലീം സമൂഹത്തെ അധിക്ഷേപിക്കാനും ഹിന്ദു മുസ്ലീം കലാപങ്ങളുണ്ടാക്കാനുമുളള ശ്രമം ആണ്.

ഇതില്‍ ഏറ്റവും ദേഷ്യം തോന്നിയത് ഒരു ഉമ്മയും മകനും കൂടി ഹിന്ദു പെണ്‍കുട്ടികളെ കുടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന് പറയുന്ന രീതിയില്‍ ഉളുപ്പും നാണവും മാനവും ഇല്ലാത്ത, തന്തയില്ലാത്ത പ്രൊപ്പഗാന്‍ഡ ചെയ്യുന്നവരാണ് ഇവര്‍. ഇത് വിദ്വേഷ രാഷ്ട്രീയത്തിന്റെ സിനിമയാണ്. ഇതിന് രണ്ട് വശങ്ങളില്ല. ഹിറ്റ്‌ലറുടെ കാലത്തെ നാസി പ്രൊപ്പഗാന്‍ഡ പോലെയാണ്.

പറ്റുമെങ്കില്‍ നമ്മുടെ തിയറ്ററുകള്‍ ഇതിന് സ്ഥലം പോലും കൊടുക്കരുത്. ഇത് കേരളത്തെ അപമാനിക്കുന്നതാണ്. ഉത്തേരന്ത്യയിലെ ഹിന്ദുക്കള്‍ ഇത് കണ്ട് ശരിയാണെന്ന് വിശ്വസിക്കും എന്നുളളതാണ് വിഷമം. ഇതിന് നാഷണല്‍ അവാര്‍ഡ് കൊടുക്കരുത് മോദിജീ. ആദ്യത്തേതിന് തന്നെ കൊടുക്കാന്‍ പാടില്ലായിരുന്നു.

ഇത് ചെയ്യുന്നവര്‍ക്ക് ഹിന്ദുക്കളോട് യാതൊരു സ്‌നേഹവും ഇല്ല. ഇത് ഹിന്ദുക്കളെ പറ്റിക്കാനാണ്, നമ്മളെ പേടിപ്പിച്ച്‌ പറ്റിച്ച്‌ അതിലൂടെ കാശുണ്ടാക്കാനാണ്. ഹിന്ദു-മുസ്ലീം വിരോധമുണ്ടാക്കി അതില്‍ നിന്ന് ലാഭമെടുക്കാന്‍ നില്‍ക്കുന്ന തിന്മയുടെ വക്താവ് ആണ്. ഇതിനെ എതിര്‍ക്കാന്‍ ഹിന്ദുക്കള്‍ മുന്നോട്ട് വരണം''.

രാഹുല്‍ ഈശ്വർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: ഹിന്ദു പെണ്ണിനെ നിർബന്ധിപ്പിച്ച്‌ ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിങ്ങള്‍ - ഞാൻ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോർത്ത് ഈസ്റ്റ് ല്‍ അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും.

#keralastory2 ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികള്‍. ഒരു കള്ളം 100 തവണ പറഞ്ഞാല്‍ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികള്‍. നമ്മള്‍ നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, Cheap & Vulgar Propaganda യുമായി കേരളം സ്റ്റോറി 2.. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നില്‍... രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത് .. കേരളം, ഭാരതം അഭിമാനം''.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News