Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 ഫെബ്രുവരി (H.S.)
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാശുപത്രിയിലെ അക്രമസംഭവങ്ങളില്‍ സര്‍ക്കാരും പൊതുജനങ്ങളും ഡോക്ടര്‍മാരെ ശത്രുപക്ഷത്ത് നിര്‍ത്തരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന് എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാതശിശുമരണവുമായിബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറെയും ആശുപത്രി സൂപ്രണ്ടിനെയും ആക്രമിക്കുകയും ബന്ദികളാക്കുകയുംചെയ്ത സംഭവം ആരോഗ്യ പ്രവര്‍ത്തകരുടെ മനോധൈര്യത്തെ തകര്‍ക്കാനേ ഉപകരിക്കു.
ആരോഗ്യസ്ഥാപനങ്ങളില്‍ അക്രമവും ഭീഷണിയും സൃഷ്ടിക്കുന്ന പ്രവണതകള്‍പൊതുജനാരോഗ്യ സംവിധാനത്തിന് ഗുരുതര ഭീഷണിയാണെന്ന് ഐ.എം.എ മുന്നറിയിപ്പ് നല്‍കി.വിദഗ്ധസമിതിയുടെ ശാസ്ത്രീയ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തനടപടി പ്രതിഷേധാര്‍ഹമാണ്.
സംഭവത്തിന്റെ സത്യാവസ്ഥ വിലയിരുത്താതെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിസര്‍ക്കാരില്‍ നിന്നുള്ള ഇത്തരം നടപടികള്‍ ജനാധിപത്യവിരുദ്ധമാണ്. കടുത്ത മാനവവിഭവശേഷി കുറവിനിടയിലുംമികച്ച സേവനം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന നടപടിയാണിത്.
കേരളത്തിലെ ശിശുമരണനിരക്ക് ഇപ്പോള്‍ നാലിന് താഴെയാണ്. ഇത് പല വികസിതരാജ്യങ്ങളുടെ ശിശുമരണ നിരക്കിന് ഒപ്പവുമാണ്. ഇന്ത്യയിലെ ശിശുമരണ നിരക്ക് 25 ആണ് എന്ന് അറിയുമ്പോഴാണ് കേരളത്തിലെ ആരോഗ്യരംഗത്തെമികവിനെക്കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാവുകയുള്ളൂ. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യസൂചികകള്‍ കേരള സംസ്ഥാനത്ത് ഉണ്ടായത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായസേവനം കൊണ്ട് കൂടിയാണ്.
രോഗി പരിചരണത്തിനിടയില്‍ സംഭവിക്കുന്ന സ്വാഭാവിക സങ്കീര്‍ണ്ണതകളെചികിത്സാ പിഴവായി മുദ്രകുത്തി ആള്‍ക്കൂട്ട വിചാരണയും ആശുപത്രി അതിക്രമവും ഒരു കാരണവശാലുംഅംഗീകരിക്കാന്‍ കഴിയില്ല. ആശുപത്രിയില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ആള്‍ക്കൂട്ട വിചാരണയിലൂടെ അല്ല,ശാസ്ത്രീയമായ വിലയിരുത്തലിലൂടെ മാത്രമേ തീരുമാനങ്ങളിലെത്താവൂ എന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും,സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രനും ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S