വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടഞ്ഞ് ഹൈക്കോടതി.
Ernakulam, 20 ഫെബ്രുവരി (H.S.) വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടഞ്ഞ് ഹൈക്കോടതി. സിംഗിൾ ബഞ്ചിൻ്റേതാണ് ഇടപെടൽ. വിവിധ ജില്ലകളിലെ ഉദ്യോഗാർഥികൾ നൽകിയ ഉപഹർജിയിലാണ് ഇടക്കാല ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ചല്ല
Highcourt


Ernakulam, 20 ഫെബ്രുവരി (H.S.)

വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടഞ്ഞ് ഹൈക്കോടതി. സിംഗിൾ ബഞ്ചിൻ്റേതാണ് ഇടപെടൽ. വിവിധ ജില്ലകളിലെ ഉദ്യോഗാർഥികൾ നൽകിയ ഉപഹർജിയിലാണ് ഇടക്കാല ഉത്തരവ്.

നടപടിക്രമങ്ങൾ പാലിച്ചല്ല സ്ഥിരപ്പെടുത്തലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉപഹർജി. ജനുവരി മൂന്നിന് സർക്കാർ ഇറക്കിയ സ്ഥിരപ്പെടുത്തൽ ഉത്തരവിന്മേലുള്ള തുടർ നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. വിവിധ വകുപ്പുകളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനാണ് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്.

ലൈബ്രേറിയൻ ,നഴ്‌സറി ടീച്ചർമാർ, ആയമാർ തുടങ്ങീ വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കം. നടപടി ക്രമങ്ങൾ പാലിച്ചല്ല സ്ഥിരപ്പെടുത്തൽ ഉത്തരവിറക്കിയതെന്ന ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് നടപടി.

നടപടികൾ നിയമവിരുദ്ധമെന്ന വാദവും ഹൈക്കോടതി ഉന്നയിച്ചിരുന്നു. സ്ഥിരപ്പെടുത്തൽ ഉത്തരവിന്മേലുള്ള തുടർ നടപടികളാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തടഞ്ഞത്. സ്ഥിരപ്പെടുത്തലിൽ നSപടി ക്രമങ്ങൾ പാലിച്ചില്ലെന്ന വാദത്തിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായി സ്ഥിരപ്പെടുത്തൽ പാടില്ലെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നതാണ്. അതിനെ മറികടന്ന് സർക്കാർ സ്ഥിരപ്പെടുത്തലുമായി മുന്നോട്ടു പോയെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഹർജി.

തദ്ദേശ വകുപ്പ് ജനുവരി മൂന്നിന് പുറത്തിറക്കിയ ഉത്തരവിലൂടെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 86 ലൈബ്രേറിയന്മാർ, 22 നഴ്‌സറി ടീച്ചർമാർ, 14 ആയമാർ എന്നിവരെ പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായാണ് സ്ഥിരപ്പെടുത്തിയത്. ഇവർക്ക് പ്രതിമാസം 16,280 രൂപ വരെ ശമ്പളം നിശ്ചയിക്കുകയും ചെയ്‌തു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നവംബറിൽ ഹൈക്കോടതി വിലക്കിയിരുന്നു.

നേരത്തെ നവകേരള സർവേയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. രാഷ്ട്രീയ കാമ്പെയിനുകളുടെ മറവിൽ സർക്കാർ ചെലവിൽ സർവേ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു. സാമ്പത്തിക ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കമാണിതെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നവകേരള സർവേയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനാണ് കോടതിയിൽ നിന്ന് നിർണായകമായ തിരിച്ചടി നേരിട്ടത്. നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ 2025 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിച്ചത്. നാടിൻ്റെ പുരോഗതി സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാനായി സന്നദ്ധ പ്രവർത്തകർ മുഖേന പഠനം നടത്തുന്നുവെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News