സര്‍ക്കാര്‍ മാറി; ഇന്ത്യാക്കാര്‍ക്കുള്ള സേവനങ്ങള്‍ പുനസ്ഥാപിച്ച് ബംഗ്ലാദേശ്
Dhakka, 20 ഫെബ്രുവരി (H.S.) പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള സേവനങ്ങള്‍ പുനസ്ഥാപിച്ച് ബെഗ്ലാദേശ്. ഇന്ത്യന്‍ പൗരര്‍ക്കുള്ള വിസ സേവനങ്ങള്‍ ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബ
Bangladesh


Dhakka, 20 ഫെബ്രുവരി (H.S.)

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള സേവനങ്ങള്‍ പുനസ്ഥാപിച്ച് ബെഗ്ലാദേശ്. ഇന്ത്യന്‍ പൗരര്‍ക്കുള്ള വിസ സേവനങ്ങള്‍ ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ പുനഃക്രമീകരണത്തിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു. താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നുദിവസം പൂര്‍ത്തിയാകുമ്പോഴാണ് നടപടി. രണ്ടുമാസം മുന്‍പാണ് ഇന്ത്യന്‍ പൗരര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിന് ബിഎന്‍പി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് ഒരു മുതിര്‍ന്ന ഇന്ത്യന്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതിന് ഒരു ദിവസം ശേഷമാണ് ഈ നീക്കം. ഇന്ത്യാവിരുദ്ധ യുവനേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയെയും തുടര്‍ന്ന് ഇരുരാജ്യങ്ങളും ഡിസംബറില്‍ വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ഹാദിയുടെ മരണം ബംഗ്ലാദേശില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു, ഇത് ഇന്ത്യാവിരുദ്ധ നിലപാട് ശക്തമാക്കി. കടുത്ത നയതന്ത്ര പിരിമുറുക്കങ്ങള്‍ക്ക് കാരണമായി.

മുഹമ്മദ് യൂനുസിന്റെ പടിയിറക്കവും താരിഖിന്റെ കടന്നുവരവും ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഗുണപരമായ വഴിത്തിരിവിനുള്ള സൂചനയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സേവനങ്ങള്‍ പുനഃരാരംഭിച്ചതായി ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് എല്ലാ വിഭാഗത്തിലുള്ള വിസ സേവനങ്ങളും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News