കേരള കേന്ദ്ര സർവ്വകലാശാലയിൽ ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് കൗൺസിലർ സ്ഥാനങ്ങളിൽ എബിവിപിക്ക് ഉജ്ജ്വല വിജയം
Kasargode, 20 ഫെബ്രുവരി (H.S.) ഇടതുപക്ഷ കോട്ട തകർത്തുകൊണ്ട് കേരള കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിയുടെ കെ.ജെ. അപർണ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും വികാസ് കുമാർ നായക് എക്സിക്യൂട്ടീവ് കൗൺസിലറായും വിജയിച്ചതിലൂടെ എബിവി
abvp


Kasargode, 20 ഫെബ്രുവരി (H.S.)

ഇടതുപക്ഷ കോട്ട തകർത്തുകൊണ്ട് കേരള കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിയുടെ കെ.ജെ. അപർണ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും വികാസ് കുമാർ നായക് എക്സിക്യൂട്ടീവ് കൗൺസിലറായും വിജയിച്ചതിലൂടെ

എബിവിപി ചരിത്രം കുറിച്ചു.

കാസർഗോഡ് കേരള കേന്ദ്ര സർവ്വകലാശാല (CUK) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി സ്ഥാനവും എക്സിക്യൂട്ടീവ് കൗൺസിലർ സ്ഥാനവും നേടിയെടുത്ത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ചരിത്ര വിജയം കുറിച്ചു. ഒന്നാം വർഷ എം.എസ്.സി യോഗ തെറാപ്പി വിദ്യാർത്ഥിനിയായ കെ.ജെ. അപർണ വൻ ഭൂരിപക്ഷത്തോടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും, ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ വികാസ് കുമാർ നായക് എക്സിക്യൂട്ടീവ് കൗൺസിലർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.

എസ്.എഫ്.ഐയുടെ ശക്തമായ കോട്ടയായി കരുതപ്പെട്ടിരുന്ന കേരള കേന്ദ്ര സർവ്വകലാശാലയിലെ ഈ വിജയം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഗുണ്ടായിസത്തിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും അധിഷ്ഠിതമായ ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ആധിപത്യത്തിന് അറുതി വരുത്തികൊണ്ട്, ക്ഷേമപ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ എബിവിപിയുടെ പ്രവർത്തനശൈലിയിലേക്കുള്ള മാറ്റമായാണ് ഈ വിജയത്തെ കാണുന്നത്.

ഡൽഹി സർവ്വകലാശാല, ഹൈദരാബാദ് കേന്ദ്ര സർവകലാശാല, പഞ്ചാബ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിജയത്തിന് പിന്നാലെ കേരള കേന്ദ്ര സർവ്വകലാശാലയിലുണ്ടായ ഈ മുന്നേറ്റം, എബിവിപിയുടെ നേഷൻ ഫസ്റ്റ് എന്ന ആശയത്തിന് യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെ സൂചിപ്പിക്കുന്നു.

ക്യാമ്പസിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുകയും അവ പരിഹരിക്കാനായി പൂർണ്ണമനസ്സോടെ പരിശ്രമിക്കുമെന്നും എബിവിപി അറിയിച്ചു. സംവാദങ്ങളും ചർച്ചകളും പ്രോത്സാഹിപ്പിക്കുന്ന ഒരു കലാലയ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സർവ്വകലാശാലയെ ഉന്നതിയിലെത്തിക്കാനും, വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും എബിവിപി നേതൃത്വം നൽകും.

എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി. രാജ് പറഞ്ഞു, കേരള കേന്ദ്ര സർവ്വകലാശാലയിലെ കെ.ജെ. അപർണയുടെയും വികാസ് കുമാർ നായക്കിന്റെയും വിജയം ഐതിഹാസികമാണ്. ഈ ജനവിധിയേകിയ വിദ്യാർത്ഥി സമൂഹത്തോടും വിജയത്തിനായി പ്രയത്നിച്ച പ്രവർത്തകരോടും ഞാൻ നന്ദി അറിയിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ എസ്.എഫ്.ഐ നേതൃത്വം നൽകിയ യൂണിയന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ സർവ്വകലാശാലയുടെ പുരോഗതിയെ ബാധിച്ചിരുന്നു. അതുകൊണ്ടാണ് വിദ്യാർത്ഥികൾ എബിവിപിയിൽ വിശ്വാസമർപ്പിച്ചത്. വരും വർഷങ്ങളിൽ ഇടതുപക്ഷ ഗുണ്ടായിസത്തെ പൂർണ്ണമായും പുറന്തള്ളി എബിവിപി ഉജ്ജ്വല വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട ജോയിന്റ് സെക്രട്ടറി കെ.ജെ. അപർണ പറഞ്ഞു കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാർത്ഥി സമൂഹം എബിവിപിയുടെ 'നേഷൻ ഫസ്റ്റ്' എന്ന ആശയത്തെ നെഞ്ചേറ്റിയതിന്റെ ഫലമാണ് ഈ ചരിത്ര വിജയം. പുരോഗമനപരമായ കാഴ്ചപ്പാടുള്ള ഒരു വിദ്യാർത്ഥി സംഘടനയ്ക്കായി ക്യാമ്പസ് ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണിത്. അസഹിഷ്ണുതയുടെയും പിന്തിരിപ്പൻ ചിന്താഗതിയുടെയും രാഷ്ട്രീയത്തിന് വിദ്യാർത്ഥികൾ നൽകിയ മറുപടിയാണിത്. വരും കാലങ്ങളിൽ 'അർബൻ നക്സൽ' ആശയങ്ങൾ ക്യാമ്പസിൽ നിന്ന് തുടച്ചുനീക്കപ്പെടും. വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി എബിവിപി സജീവമായി രംഗത്തുണ്ടാകും.

---------------

Hindusthan Samachar / Sreejith S


Latest News