മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റണമെന്നത് സർക്കാരിൻ്റെ ദൃഢപ്രതിജ്ഞ: മന്ത്രി ആർ. ബിന്ദു
Thiruvanathapuram, 20 ഫെബ്രുവരി (H.S.) ഭിന്നശേഷി മേഖലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന ദൃഢപ്രതിജ്ഞയോട് കൂടിയാണ് സാമൂഹ്യനീതി വകുപ്പ് മുന്നോട്ടു പോകുന്നതെന്ന് ഉന
R Bindhu


Thiruvanathapuram, 20 ഫെബ്രുവരി (H.S.)

ഭിന്നശേഷി മേഖലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന ദൃഢപ്രതിജ്ഞയോട് കൂടിയാണ് സാമൂഹ്യനീതി വകുപ്പ് മുന്നോട്ടു പോകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) 73 കോടി രൂപ ചെലവിൽ ഉയരുന്ന റിഹാബ് ഹോസ്പിറ്റലിൻ്റെയും അക്കാദമിക് ബ്ലോക്കിന്റെയും നിർമാണോദ്ഘാടനവും, വിവിധ ഭൗതിക വികസന പദ്ധതികളുടെ പ്രഖ്യാപനവും, ഭരണാനുമതി കൈമാറ്റവും, ഭിന്നശേഷി സംഗമവും, നിപ്മറിൻ്റെ ഉയർച്ചക്കു പിന്നിൽ പ്രവർത്തിച്ചവർക്കുമുള്ള ആദരസമർപ്പണവും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ക്രമമായി വർദ്ധിച്ചുവരുന്ന രീതിയിൽ നിപ്മറിന് തുക നൽകുകയും, സ്ഥാപനത്തിന്റെ സർവോത്മകമായ വികസനത്തിന് തുകകൾ കൃത്യമായി ഉപയോഗിക്കുന്നതിനും സ്ഥാപനത്തിനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനവും, വിവിധ തെറാപ്പി സൗകര്യങ്ങളും നിപ്മറിന് കീഴിൽ നൽകുന്നു. ഭിന്നശേഷിത്വത്തെ മറികടക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനവും അവരെ പൂർണമായും സമൂഹത്തിൽ ഉൾചേർക്കുന്നതിനുള്ള പരിശീലനവും സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലും നിപ്മറും നൽകി വരുന്നുണ്ട്. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സംവരണം നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. കെട്ടിടങ്ങളും ഓഫീസുകളും വിദ്യാലയങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ് അധ്യക്ഷത വഹിച്ചു. 73 കോടി രൂപ ചെലവിലുള്ള റിഹാബ് ഹോസ്പിറ്റലിൻ്റെയും അക്കാദമിക് ബ്ലോക്കിൻ്റെയും നിർമ്മാണോദ്ഘാടനം, വിവിധ ഭൗതിക വികസന പദ്ധതികളുടെ ഭരണാനുമതി കൈമാറ്റം, ഭിന്നശേഷി സംഗമം, ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകിയ സംരംഭകരെ ആദരിക്കൽ, യു.ഡി.ഐ.ഡി കാർഡുമായി ബന്ധപ്പെട്ട അദാലത്ത് എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ടാസ്ക് ഫോഴ്സ് അവാർഡ് നേടിയ നിപ്മറിന് സാമൂഹ്യനീതി വകുപ്പിന്റെ ആദരം, നിപ്മറിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി ദീര്‍ഘകാലം ചുമതല വഹിച്ച സി. ചന്ദ്രബാബുവിന് ആദരം, നിപ്മറിലെ ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനം, അനുരൂപീകൃത പോഡിയം, കസേര എന്നിവ നിർമ്മിച്ച വ്യക്തിയെ ആദരിക്കൽ എന്നിവയും ഉദ്ഘാടന ചടങ്ങിൽ നടന്നു.

---------------

Hindusthan Samachar / Sreejith S


Latest News