Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ഫെബ്രുവരി (H.S.)
2026 ലെ ഐടി നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
*പ്രധാന ലക്ഷ്യങ്ങള്‍*
രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10% വിഹിതമെങ്കിലും നേടുക.
സ്വകാര്യ പങ്കാളിത്തത്തിലൂടെയും
വികേന്ദ്രീകൃത വളര്‍ച്ചയിലൂടെയും സംസ്ഥാനത്ത് ഐടി സ്ഥല ലഭ്യത മൂന്നിരട്ടിയാക്കുക.
ഒരു ഐപി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക.
ഐടിയിലും അനുബന്ധമേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
ബഹിരാകാശം, ശൂന്യാകാശം, പ്രതിരോധം, ഇലക്ട്രോണിക്സ്, നിര്‍മ്മിത ബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിങ്, ജെനോമിക്‌സ് തുടങ്ങിയ ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 5-10% വിഹിതം നേടുക.
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയര്‍ത്തുക.
ഫൈബര്‍ ഓപ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കി സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് ലഭ്യത 100% ഉറപ്പാക്കുക.
സര്‍ക്കാര്‍ ഈ-സേവനങ്ങള്‍ക്കായി എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍ മുഖാന്തിരം സംസ്ഥാനത്തെ എല്ലാ പൗരകേന്ദ്രീകൃത സേവനങ്ങളിലേക്കും എളുപ്പത്തില്‍ സമീപിക്കുന്നതിനായി ഏക ഉപയോക്തൃ ഇന്റര്‍ഫേസ് ലഭ്യമാക്കുക.
സര്‍ക്കാര്‍ വകുപ്പുകളിലൂടെയും പ്രവചനാത്മകവും നിര്‍ദ്ദേശാത്മകവുമായ ഭരണസേവനങ്ങള്‍ നല്‍കുക.
ഡാറ്റയുടെയും പുതിയ സാങ്കേതികവിദ്യകളുടെയും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിനായി ഒരു ചട്ടക്കൂട് നടപ്പിലാക്കുക.
കുടുതല്‍ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകല്‍ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളാക്കി മാറ്റുക.
ഡാറ്റാധിഷ്ഠിത സൊല്യൂഷന്‍ കമ്പനികള്‍ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യമായി സംസ്ഥാന നിയന്ത്രണത്തിലുള്ള ഡാറ്റാ സങ്കേതങ്ങള്‍ സൃഷ്ടിക്കുക.
സര്‍ക്കാര്‍ ധനസഹായത്തിലൂടെ നിര്‍മ്മിക്കുന്ന സോഫ്റ്റ് വെയര്‍ പരിഹാരങ്ങള്‍ക്കും ഓപ്പണ്‍ സോഴ്‌സ് സാങ്കേതികവിദ്യകള്‍ സ്വീകരിക്കുക.
സ്വതന്ത്രമായ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള സമൂഹ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക.
വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് നിര്‍മ്മിത ബുദ്ധി (AI), ബ്ലോക്ചെയിന്‍, ഡാറ്റാ അനലറ്റിക്സ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പോലുള്ള പുതിയ സാങ്കേതികവിദ്യകളില്‍ ഒരു നൈപുണ്യ അടിത്തറ സൃഷ്ടിക്കുക.
സമഗ്രമായ ഒരു സൈബര്‍ സുരക്ഷാ നിയമം രൂപീകരിക്കുക.
സംസ്ഥാനത്തെ ഐടി/ഐടിഇഎസ്/ഇലക്ട്രോണിക്സ്, ഹൈടെക് വ്യവസായങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്ന അദ്ധ്വാന സമൂഹത്തില്‍ സമഗ്രത (സ്ത്രീകള്‍, വികലാംഗര്‍, ട്രാന്‍സ്ജന്‍ഡറുകള്‍) പ്രോത്സാഹിപ്പിക്കുക.
പൗരന്‍/ഉപഭോക്താവ്/തൊഴിലുടമ/ജീവനക്കാര്‍ എന്നിവരുടെ ഡാറ്റയുടെ സ്വകാര്യത ഉറപ്പാക്കുന്ന സംവിധാനങ്ങളും നിയമചട്ടക്കൂടുകളും സൃഷ്ടിക്കുക.
നവയുഗ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന 1 മുതല്‍ 10 വരെ ക്ലാസ്സുകള്‍ക്കുള്ള പുതിയ ICT പാഠപുസ്തകങ്ങള്‍ വികസിപ്പിച്ചു കൊണ്ട് പുതിയ കാലഘട്ടത്തിനനുസൃതമായി ഡിജിറ്റല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇത്തരം മേഖലകളില്‍ പരിശീലനം നല്‍കുക.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൗരന്മാരെ സംബന്ധിച്ചും മറ്റ് പൊതു വിവരങ്ങളും പ്രത്യേകമായി ശേഖരിച്ച് പരിപാലിച്ചുപോരുന്ന രീതി അവസാനിപ്പിച്ച് ഒരു വിവരം ഒരു സംവിധാനത്തില്‍ മാത്രം ശേഖരിച്ച് പരിപാലിച്ച് ആവശ്യമായ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും അത്തരം വിവരം ലഭ്യമാക്കുന്നതിനുള്ള എ.പി.ഐ സൗകര്യം നിയന്ത്രണ വിധേയമായി ലഭ്യമാക്കുക.
ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (ജി.സി.സി) കൊണ്ടുവരും
കുടുതല്‍ ഐടി പാര്‍ക്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള ലാന്റ് പൂളിംഗ് സംവിധാനം നടപ്പാക്കും
ഡാറ്റാ സെന്ററുകള്‍ക്കുള്ള പ്രോത്സാഹനം
തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കല്‍
പുതിയ നഗരസ്ഥലങ്ങളിലേക്ക് ഐടി പാര്‍ക്ക്സ് പ്ലഗ് & പ്ലേ വര്‍ക്ക് സ്പെയ്സ് വിപുലീകരിക്കല്‍
ഐടി പാര്‍ക്കുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന്, പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവനേരിടുന്നതിന് ഒരു ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് സ്ഥാപിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോ-വര്‍ക്കിംഗ് അടിസ്ഥാന സൗകര്യങ്ങള്‍, ഏഞ്ചല്‍ നെറ്റ് വര്‍ക്കുകള്‍, മൈക്രോ വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ട്രാന്‍സ്ലേഷന്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കും
ഐടി വ്യവസായ. വികസനത്തിനായി മുലധന സബ് സിഡിയും മറ്റു ആനുകുല്യങ്ങളും ആവാസ വ്യവസ്ഥ രുപികരിക്കുന്ന നടപടികളും നയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഒരു ഹബ്ബാക്കി മാറ്റുന്നതിന് ബൗദ്ധികസ്വത്ത് സ്വീകരിക്കുന്നതിന് 2026 ലെ വിവരസാങ്കേതിക വിദ്യാ നയം പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട നടപടികളില്‍ ഇവ ഉള്‍പ്പെടുന്നു
ഭാവിക്ക് അനുയോജ്യമായ ഒരു ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയായും ഇന്നൊവേഷന്‍ ഹബ്ബായും അതിവേഗം കേരളത്തെ മാറ്റുന്നതിനായി, സര്‍ക്കാര്‍ പ്രത്യേക സാങ്കേതികവിദ്യാ മിഷനുകള്‍ക്ക് രൂപം നല്‍കും. ഈ മിഷനുകള്‍, നിര്‍ണായക സാങ്കേതികവിദ്യാ മേഖലകളില്‍ ലോകോത്തര നിലവാരത്തിലുള്ള മത്സരശേഷി വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കും. അതിനായി കേരള ഇലക്ട്രോണിക്‌സ് & സെമികണ്ടക്ടര്‍ മിഷന്‍ (KESM) കേരള AI മിഷന്‍ കേരള ഫ്യൂച്ചര്‍ ടെക് മിഷന്‍ (കെ എഫ് ടി എം) എന്നിവയ്ക്ക് രുപം നല്‍കും.
വിവിധ ബിസിനസ് യൂണിറ്റുകള്‍ക്ക് അവരുടെ പരിവര്‍ത്തനത്തെ സഹായിക്കുന്നതിന് പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനും
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഒരു പൊതുശേഖരം, ബിസിനസ് അനലിറ്റിക്സ് സൊല്യൂഷനുകള്‍, ബുദ്ധിപരമായ കഴിവുകളുള്ള അഗ്രഗേഷന്‍ പ്ലാറ്റ്ഫോമുകള്‍, സുരക്ഷിതവും സബ്സിഡിയുള്ളതുമായ ക്ലൗഡ് സ്പേയ്സ്, ജി.പി.യു. തുടങ്ങിയവ ലഭ്യമാക്കുന്നതിന്
ഡിജിറ്റല്‍ ട്രാന്‍സഫോര്‍മേഷന്‍ മിഷന്‍ രുപികരിക്കും.
ബഹിരാകാശ സാങ്കേതിക മേഖലയുടെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഊര്‍ജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും.
2026 ലെ ഐ ടി നയരുപീകരണത്തിനായി സര്‍ക്കാര്‍ ഒരു സമിതി രൂപികരിക്കുകയും കരട് നയത്തിന്‍മേല്‍ പൊതുജനാഭിപ്രായം തേടുകുയും ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S