മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം: ഐഎംഎ
Thiruvanathapuram, 20 ഫെബ്രുവരി (H.S.) തിരുവനന്തപുരം; കേരളത്തിലെ ആരോ​ഗ്യ മേഖലയിലെ സംരക്ഷകരായ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർ മാരെ സർക്കാർ ഇനിയും തെരുവിൽ സമരത്തിന് നിർത്തരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വർഷങ്ങൾ ആയി നേരിടുന്ന അവഗണനയ്ക്ക്
kgmcta


Thiruvanathapuram, 20 ഫെബ്രുവരി (H.S.)

തിരുവനന്തപുരം; കേരളത്തിലെ ആരോ​ഗ്യ മേഖലയിലെ സംരക്ഷകരായ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർ മാരെ സർക്കാർ ഇനിയും തെരുവിൽ സമരത്തിന് നിർത്തരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

വർഷങ്ങൾ ആയി നേരിടുന്ന അവഗണനയ്ക്ക് എതിരെ നിരന്തരം സർക്കാരിനോട് ആവശ്യങ്ങൾ ഉന്നയിച്ചിട്ടും അനുകൂല തീരുമാനം എടുക്കാതെ മെഡിക്കൽ കോളേജ് ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിട്ടത് അക്ഷരാർത്ഥത്തിൽ രോഗികളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണ്.

മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മറ്റ് സർക്കാർ ജീവനക്കാർക്ക് നൽകിയ പരി​ഗണന പോലും നൽകാത്തത് നീതികരിക്കാൻ കഴിയില്ല. അടിസ്ഥാന സൗകര്യമില്ലാതെ ജില്ലകൾ തോറും മെഡിക്കൽ കോളേജുകൾ തുടങ്ങുകയും, ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൾ ഉള്ളവരെ കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള വിവിധ മെഡിക്കൽ കോളേജുകളിലേക്ക് നാഷണൽ മെഡക്കൽ കൗൺസിൽ പരിശോധനയ്ക്ക് വരുന്ന സമയം മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലം മാറ്റുകയും ചെയ്യുന്ന നടപടി തികച്ചും ചൂഷണ പരവുമാണ്.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായി നൽകിയിട്ടു പോലും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളപരിഷ്കരണ കുടിശ്ശിക സർക്കാർ അന്യായമായി നീട്ടിവയ്ക്കുകയാണ്. ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിംഗ് കേന്ദ്രനിരക്കിൽ പരിഷ്കരിക്കുക, താൽക്കാലിക കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിച്ച് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സുഗമമാക്കുക, മെഡിക്കൽ കോളേജുകളിൽ രോഗികൾക്കും ഡോക്ടർമാർക്കും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഡി.എ. കുടിശ്ശിക നൽകുക തുടങ്ങിയവ എല്ലാം ന്യായമായ ആവശ്യങ്ങൾ ആണ്. ഇതൊക്കെ നടപ്പാക്കാമെന്ന സർക്കാർ

വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്തതിനെ തുടർന്ന് 2025 ജൂലൈ 1 മുതൽ കെജിഎംസിറ്റിഎ വിവിധ തലത്തിലുളള പ്രതിക്ഷേധ പരിപാടികൾ നടത്തിയിട്ടും സർക്കാർ അത് കണ്ടില്ലെന്ന് നടക്കുകയാണ്.

കോവിഡ് സമയത്ത് ജോലി ചെയ്യാതിരുന്നവർക്ക് പോലും ശമ്പള കുടിശ്ശിക നൽകിയിട്ടും അന്ന് ജീവൻ പോലും പണയം വച്ചു ജോലി ചെയ്ത ഡോക്ടർ മാർക്കുള്ള ശമ്പള കുടിശ്ശിക ഇതു വരെയും നൽകാത്ത ത് നീതികരിക്കാൻ ആകില്ല.

ഇത്തരത്തിലുള്ള നീതി നിഷേധ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിൻമാറണമെന്നും, കേരളത്തിന്റെ ആരോ​ഗ്യ രം​ഗം ശക്തമായി

മുന്നോട്ട് പോകുവാൻ കേരളത്തിലെ ആരോ​ഗ്യ പ്രവർത്തകരെ ചേർത്ത് പിടിക്കണമെന്നും, അല്ലാത്ത പക്ഷം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് പിൻതുണ നൽകി കേരളത്തിലെ മുഴുവൻ ഡോക്ടർമാരും രം​ഗത്ത് ഇറങ്ങേണ്ട സാഹചര്യത്തിലേക്ക് സർക്കാർ തള്ളി വിടാതെ പ്രശ്ന പരിഹാരത്തിന് ഉടൻ ഇടപെടണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ എം എൻ മേനോനും, സെക്രട്ടറി ഡോ റോയ് ആർ ചന്ദ്രനും. ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News