LDF ഭരണത്തിൽ ഒരു സർജറിക്ക് ഒരു കത്രിക ഫ്രീ - കെ. മുരളീധരൻ
Thiruvanathapuram, 20 ഫെബ്രുവരി (H.S.) ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണെന്നും പിണറായി സർക്കാർ കേരളത്തിന്റെ ആരോഗ്യ മേഖലയെ സമ്പൂർണ്ണമായി തകർത്തിരിക്കുകയാണെന്നും കെ. മുരളീധരൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കോഴിക
K.Muraleedharan


Thiruvanathapuram, 20 ഫെബ്രുവരി (H.S.)

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണെന്നും പിണറായി സർക്കാർ കേരളത്തിന്റെ ആരോഗ്യ മേഖലയെ സമ്പൂർണ്ണമായി തകർത്തിരിക്കുകയാണെന്നും കെ. മുരളീധരൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കോഴിക്കോട് സർജറി നടത്തിയ സ്ത്രീയുടെ വയറ്റിൽ കത്രിക സമ്മാനിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്തും സർജറി നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക നിക്ഷേപിച്ചു.

പ്രതിപക്ഷ നേതാവ് V.D. സതീശൻ നേതൃത്വം നൽകുന്ന UDF പദയാത്രയുടെ ജില്ലാ സ്വാഗതസംഘം ഓഫീസ് സെക്രട്ടേറിയറ്റിനു മുൻവശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. UDF ജില്ലാ ചെയർമാൻ P.K. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

10 വർഷത്തെ LDF ദുർഭരണത്തിന് അറുതി വരുത്താനാണ് UDF ജാഥ നടത്തുന്നത്. V.D. സതീശൻ പറഞ്ഞ വിസ്മയങ്ങൾ, ജാഥ കടന്നുവരുന്ന എല്ലാ ജില്ലകളിലും സംഭവിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. ഗോവിന്ദൻ മാഷിന്റെ ജാഥ പൗരപ്രമുഖരെ കാണുമ്പോൾ V.D. സതീശൻ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ വികാരങ്ങൾ ഏറ്റെടുക്കുകയാണ്. ആശുപത്രികളിലെ സർജറി ഉപകരണങ്ങളിൽ കുറവുവരുന്നത് രോഗികളുടെ വയറ്റിൽ നിക്ഷേപിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു.

ശബരിമല അയ്യപ്പ സംഗമത്തിന്റെ 3 തരത്തിലുള്ള കണക്കാണ് ദേവസ്വം ബോർഡിന്റെ കൈവശമുള്ളത്. ശരിയായ കണക്ക് ദൈവത്തിനുപോലും കണ്ടുപിടിക്കാൻ കഴിയുന്നില്ല. ഇടതു സർക്കാർ ഭരിക്കുമ്പോൾ ദൈവങ്ങൾക്കുപോലും രക്ഷയില്ലെന്നായി.

---------------

Hindusthan Samachar / Sreejith S


Latest News