എൻഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
Thiruvanathapuram, 20 ഫെബ്രുവരി (H.S.) തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനെ നിര്‍ണ്ണായക തെരഞ്ഞെടുപ്പായിട്ടാണ് ബിജെപി- എന്‍ഡിഎ കാണുന്നതെന്നും വലിയ വിജയം കൈവരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. ഈ തെരഞ്ഞെടുപ്പില്‍ ബ
Rajeev Chandrasekhar


Thiruvanathapuram, 20 ഫെബ്രുവരി (H.S.)

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനെ നിര്‍ണ്ണായക തെരഞ്ഞെടുപ്പായിട്ടാണ് ബിജെപി- എന്‍ഡിഎ കാണുന്നതെന്നും വലിയ വിജയം കൈവരിക്കുമെന്നും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി-എന്‍ഡിഎ മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണെന്നും കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരാനാണ് ഇത്തവണത്തെ മത്സരമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്ന മാറ്റം കൊണ്ടുവരാന്‍ എന്‍ഡിഎ 140 സീറ്റിലും മത്സരിക്കും. വികസനം വിശ്വാസസംരക്ഷണം സുരക്ഷ എന്നിവ മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം. മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചുകൊണ്ട് കേരളം ഇനി മാറും എന്ന ലക്ഷ്യമാണ് എന്‍ഡിഎയ്ക്ക് മുന്നിലിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വികസനം വിവാദമല്ലെന്നും തൊഴില്‍ തൊഴിലില്ലായ്മയല്ലെന്നും എല്ലാവരുടെയും ഒപ്പം എല്ലാവരുടെയും വികസനമാണ് ലക്ഷ്യമിടുന്നത്. ബിജെപി ജയിക്കില്ലെന്ന് ജനങ്ങള്‍ ചിന്തിക്കുന്ന കാലമെല്ലാം കഴിഞ്ഞെന്നും തദ്ദേശതെരഞ്ഞെടുപ്പോടെ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ദ്ധിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനംമാത്രമാണെന്നും പ്രത്യക രാജ്യമല്ലെന്നും ബിജെപി കേരളാ പ്രഭാരിയും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീ പ്രകാശ് ജാവ്‌ഡേക്കര്‍ പറഞ്ഞു. കേരളം ഇപ്പോള്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റങ്ങളെ സാധുകരിക്കാന്‍ ഇത്തരം രേഖകള്‍ വഴിയൊരുക്കുമെന്നും ജാവ്‌ഡേക്കര്‍ പറഞ്ഞു. എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും

ഇടതും വലതും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചെന്നും പകരമായി ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, എന്‍ഡിഎ വൈസ് ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശ്രീലേഖ, ഡോ. അബ്ദുൾ സലാം,

ജനാധിപത്യ സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എ. വി. താമരാക്ഷന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍, ശിവസേന സംസ്ഥാന അധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍, ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന അധ്യക്ഷന്‍ കുമാരദാസ്, നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി വൈസ് പ്രസിഡന്റ് ലൂയിസ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കുരുവിള മാത്യൂസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News