പനീര്‍ ശെല്‍വം ഡിഎംകെ സഖ്യത്തിലേക്ക്; സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി
Chennai, 20 ഫെബ്രുവരി (H.S.) തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ.പനീര്‍സെല്‍വം ഡിഎംകെ പാളയത്തിലേക്ക് എന്ന സൂചന. തമ്‌ഴ്‌നാട് മുഖ്യമന്ത്രി എ.കെ.സ്റ്റാലിനെ പനീര്‍ശെല്‍ സന്ദര്‍ശിച്ചു. തമിഴ്നാട്ടില്‍ വീണ്ടും ഡിഎംകെ സര്‍ക്കാര്‍ അ
MK Stalin


Chennai, 20 ഫെബ്രുവരി (H.S.)

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ.പനീര്‍സെല്‍വം ഡിഎംകെ പാളയത്തിലേക്ക് എന്ന സൂചന. തമ്‌ഴ്‌നാട് മുഖ്യമന്ത്രി എ.കെ.സ്റ്റാലിനെ പനീര്‍ശെല്‍ സന്ദര്‍ശിച്ചു. തമിഴ്നാട്ടില്‍ വീണ്ടും ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് സന്ദര്‍ശനത്തിന് പിന്നാലെ പനീര്‍സെല്‍വം പറഞ്ഞു.

'ഡിഎംകെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും. ഞാന്‍ ഇന്ന് മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിജയകരവും മികച്ചതുമായ ഭരണത്തിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു' പനീര്‍സെല്‍വം പറഞ്ഞു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പനീര്‍സെല്‍വത്തിന്റെ ചുവടുമാറ്റം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സന്ദര്‍ശനം സംബന്ധിച്ച് ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. പനീര്‍സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ഒ പനീര്‍സെല്‍വം ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തില്‍ രാമനാഥപുരം നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ബിജെപി സഖ്യം വിട്ട പനീര്‍സെല്‍വം എഐഎഡിഎംകെ തിരിച്ചെത്താന്‍ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും പളനിസ്വാമി എതിര്‍ക്കുകയായിരുന്നു. പളനി സ്വാമിയുമായി തെറ്റിയതോടെയാണ് പനീര്‍ സെല്‍വത്തെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയത്.

---------------

Hindusthan Samachar / Sreejith S


Latest News