Enter your Email Address to subscribe to our newsletters

Kochi, 20 ഫെബ്രുവരി (H.S.)
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഉള്ള സർക്കാർ നീക്കം ഹൈകോടതി തടഞ്ഞു
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന ഹൈകോടതി വിധി നിലനിൽക്കേ വീണ്ടും സ്ഥിരപ്പെടുത്താൽ ഉത്തരവുകൾ ഇറക്കിയ നടപടിയിൽ വിശദീകരണം നൽകാനും സത്യവാങ്മൂലം ഫയൽ ചെയ്യാനും ഹൈകോടതി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിരുന്നു.
വിവിധ സർക്കാർ അർദ്ധസർകാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്താൽ ചോദ്യം ചെയ്ത ഹർജിയിൽ, ഇനിമേൽ സുപ്രീം കോടതി ഉത്തരുവുകൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന് കോടതി വിധിച്ചിരുന്നു. ചീഫ് സെക്രട്ടറി കൂടി കക്ഷിയായ ഈ വിധിന്യായം നിലനിൽക്കുമ്പോൾ ആണു ഇപ്പോൾ സർക്കാർ പുതിയ സ്ഥിരപ്പെടുത്താൽ ഉത്തരവുകൾ ഇറക്കിയതും, പുതിയ ഉത്തരവുകൾ ഇറക്കാൻ തയാറെടുക്കുന്നതും,
കോടതി അലക്ഷ്യം ആണെന്ന് ആരോപിച്ചു ഹർജിക്കാർ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ പല തവണ സമയം അനുവദിച്ചു നൽകിയിട്ടും സർക്കാർ വിശദീകരണം കോടതിയിൽ നൽകിയില്ല.
ഈ സാഹചര്യത്തിലാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉത്തരവ് പാസ്സ് ആക്കിയത്.
ഹർജിക്കാർക്കായി അഡ്വ എ എൽ നവനീത് കൃഷ്ണൻ ഹാജരായി
---------------
Hindusthan Samachar / Sreejith S